ഈ മത്സ്യം ബ്രിട്ടനിലെ തീന്‍മേശകളിലെത്തുന്നത് പിടിച്ച് ഒന്നരവര്‍ഷത്തിന് ശേഷം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 12:28 pm

Menu

Published on February 13, 2017 at 2:51 pm

ഈ മത്സ്യം ബ്രിട്ടനിലെ തീന്‍മേശകളിലെത്തുന്നത് പിടിച്ച് ഒന്നരവര്‍ഷത്തിന് ശേഷം

salmon-come-22000-miles-alaska-plate

ലണ്ടന്‍: പഴകിയ മത്സ്യങ്ങള്‍ ഉപയോഗിക്കുന്നത് സര്‍വസാധാരണമായിക്കഴിഞ്ഞു. എന്നാല്‍ പഴകിയ മീനുകള്‍ ലഭിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്റെ അവസ്ഥ ദയനീയമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിടിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് ഒരു മത്സ്യം ബ്രിട്ടനിലെ തീന്‍മേശകളിലെത്തുന്നത്.

ബ്രിട്ടനിലെ ഏറ്റവും ഇഷ്ടവിഭവമായ സാല്‍മണ്‍ മത്സ്യമാണ് പിടിച്ച് നീണ്ട 18 മാസങ്ങള്‍ക്കു ശേഷം ബ്രിട്ടനിലെ തീന്‍മേശയിലെത്തുന്നത്. 22,000 മൈല്‍ താണ്ടിയാണ് അലാസ്‌കയില്‍വെച്ച് പിടിക്കുന്ന മീന്‍ ചൈനയില്‍ സംസ്‌കരിച്ച് സൂയ്സ് കനാലും മെഡിറ്ററേനിയനും കടന്ന് ബ്രിട്ടനിലെ അടുക്കളകളിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

salmon-come-22000-miles-alaska-plate

സീറ്റില്‍, ചൈന, ഹോങ്കോങ്, സൂയസ് കനാല്‍, മെഡിറ്ററേനിയന്‍, നെതര്‍ലന്‍ഡ്സ് എന്നീ സ്ഥലങ്ങള്‍ വഴിയാണ് മീന്‍ കൊണ്ടുവരുന്നത്. ഏതാണ്ട് പതിനെട്ടു മാസത്തോളം ഐസിലിട്ട മീനാണ് ഇത്തരത്തില്‍ പിന്നീട് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നത്.

വടക്കന്‍ പസഫിക്കിലെ അലാസ്‌കയില്‍നിന്നാണ് നല്ല പിങ്ക് നിറത്തിലുള്ള സാല്‍മണ്‍ മത്സ്യത്തെ പിടിക്കുന്നത്. തുടര്‍ന്നത് കണ്ടെയ്‌നറില്‍ 1951 മൈല്‍ ദൂരത്തുള്ള സീറ്റില്‍ എത്തിക്കുന്നു. അവിടെ നിന്ന് ഇത് സംസ്‌കരിക്കാനായി പസഫിക്ക് ചുറ്റിക്കറങ്ങി 5299 മൈല്‍ ദൂരത്തുള്ള ചൈനയിലെ ദാലിയനിലേക്ക് കൊണ്ടുപോകും. പിന്നീട് തായ്ലന്റ് ഉള്‍ക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, സൂയസ് കനാല്‍, മെഡിറ്ററേനിയന്‍ വഴി ബ്രിട്ടനിലെത്തിക്കും, 14612 മൈലാണ് ഈ യാത്ര.

salmon-come-22000-miles-alaska-plate1

ഇതിനിടെ ഹോങ്കോങ്ങിലും നെതര്‍ലന്‍ഡിലും കപ്പലുകള്‍ നിര്‍ത്തും. ഇവിടെനിന്നാണ് 194 മൈല്‍ യാത്ര ചെയ്ത് ബ്രിട്ടനിലെ ഫെലിക്സ്റ്റോവ്, ഇമ്മിങ്ഹാം എന്നീ തുറമുഖങ്ങളിലെത്തുന്നത്. പിന്നീട് ഇത് സൂപ്പര്‍മാര്‍ക്കറ്റുകളിലെത്തിച്ച് ‘പ്രൊഡ്യൂസ് ഓഫ് ബ്രിട്ടന്‍’ എന്ന് ലേബല്‍ ചെയ്ത് വില്‍പ്പനയ്‌ക്കെത്തുകയാണ് പതിവ്.

അടുത്തിടെ ഒരു ഇടപാടുകാരന്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റുമായി നടത്തിയ ആശയവിനിമയത്തിലാണ് സാല്‍മണ്‍ മീനുകളുടെ അലാസ്‌കയില്‍നിന്നുള്ള ഒരു വര്‍ഷത്തിലേറെ നീണ്ട യാത്രയുടെ വിവരം പുറത്തുന്നത്. സാല്‍മണ്‍ മത്സ്യം ബ്രിട്ടനിലെ ഇഷ്ടവിഭവമാണെങ്കിലും ഇതിന്റെ ലഭ്യത ബ്രിട്ടനില്‍ തീരെക്കുറവാണ്.

Loading...

More News