സാമന്തയുടെ ഭീഷണി കാരണം പ്രണയം വീട്ടിൽ അറിയിച്ച് താരം ....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:09 am

Menu

Published on September 8, 2017 at 12:06 pm

സാമന്തയുടെ ഭീഷണി കാരണം പ്രണയം വീട്ടിൽ അറിയിച്ച് താരം ….!

samantha-threatened-nagachaitanya

തെന്നിന്ത്യന്‍ സുന്ദരി സാമന്തയും തെലുങ്ക് താരം നാഗചൈതന്യയും തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ്. ഇവരുടെ പ്രണയവും, വിവാഹം നിശ്ചയിച്ചതുമെല്ലാം സിനിമാപ്രേക്ഷകര്‍ക്ക് അറിയാത്ത കാര്യമൊന്നും അല്ല. എന്നാൽ ഇവരുടെ പ്രണയം വിവാഹത്തിലേക്കെത്തിയതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. നാഗചൈതന്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ രഹസ്യമായിരുന്ന പ്രണയം താൻ വീട്ടിൽ അറിയിച്ചത് സാമന്തയുടെ ഭീഷണി കാരണമായിരുന്നെന്ന് നാഗചൈതന്യ തുറന്നു പറഞ്ഞു. പ്രണയത്തെക്കുറിച്ച് വീട്ടിൽ തുറന്നുപറയണമെന്ന് നാഗചൈതന്യയെ സാമന്ത നിര്‍ബന്ധിച്ചിരുന്നു. എന്നാൽ പ്രണയം വീട്ടിൽ പറയാനുള്ള മടി കാരണം തനിക്ക് ആദ്യമൊന്നും പറയാൻ സാധിച്ചില്ല.

അങ്ങനെ ഒരു ദിവസം ചാറ്റിങ്ങിനിടെ പ്രണയം വീട്ടിൽ തുറന്ന് പറഞ്ഞില്ലെങ്കിൽ രാഖി കെട്ടി എന്നെ സഹോദരനാക്കുമെന്ന് സാമന്ത ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ഭീഷണി തനിക്ക് ചെറിയൊരു ഭയം ഉണ്ടാക്കി. എന്നാൽ അതിനു ശേഷം അധികം വൈകാതെ തന്നെ ഞാൻ വീട്ടിൽ ഞങ്ങളുടെ പ്രണയത്തെ കുറിച്ച് അറിയിച്ചു. പിന്നീടാണ് വീട്ടുകാർ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതെന്ന് നാഗചൈതന്യ പറഞ്ഞു. ഒക്ടോബറിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

2009ൽ ചിത്രീകരിച്ച യെ മായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിലായിരുന്നു സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇവര്‍ നായികാ നായകന്മാരായെത്തി.

Loading...

More News