സാംസങ്ങിന്റെ 5ജി സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ samsung first 5g phone reached at market

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 21, 2019 2:48 am

Menu

Published on May 20, 2019 at 4:34 pm

സാംസങ്ങിന്റെ 5ജി സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ

samsung-first-5g-phone-reached-at-market

സാന്‍ഫ്രാന്‍സിസ്‌കോ: സാംസങിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. 1300 ഡോളര്‍ (90441 രൂപ ) വിലയുള്ള ഗാലക്‌സി എസ് 10 5ജി സ്മാര്‍ട്‌ഫോണ്‍ ചിക്കാഗോയിലും മിനിയാപൊലിസിലുമാണ് ലഭ്യമാവുക. നിലവില്‍ വെരിസോണിന്റെ 4ജി എല്‍ടിഇ നെറ്റ് വര്‍ക്കിലാണ് 5ജി സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക.

ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ നഗരങ്ങളില്‍ വെരിസോണ്‍, എടി&ടി, സ്പ്രിന്റ് തുടങ്ങിയ ടെലികോം സേവനദാതാക്കളുമായി സഹകരിച്ച് 5ജി സ്മാര്‍ട്‌ഫോണ്‍ എത്തിക്കും. 4ജി നെറ്റ് വര്‍ക്കുകളേക്കാള്‍ അതിവേഗതയുള്ള വയര്‍ലെസ് വിവര കൈമാറ്റ സാങ്കേതിക വിദ്യയാണ് 5ജി. സാങ്കേതിക രംഗത്ത് അടിമുടി മാറ്റങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ വഴിവെക്കുമെന്നാണ് പ്രവചനം.

5ജി ഫോണ്‍ പുറത്തിറങ്ങുമെങ്കിലും 5ജി ടെലികോം നെറ്റ് വര്‍ക്കുകള്‍ എല്ലായിടത്തേക്കും വ്യാപിക്കണമെങ്കില്‍ സമയം ഏറെയെടുക്കും. അമേരിക്കയിലും 5ജി നെറ്റ് വര്‍ക്ക് പൂര്‍ണതോതില്‍ ലഭ്യമായിട്ടില്ല. എന്നാല്‍ സാംസങ് 5ജി ഫോണ്‍ വിപണിയിലെത്തുന്നത് ഒരു ചരിത്ര സന്ദര്‍ഭമാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സാംസങ് ഗാലക്‌സി എസ്10 5ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത്. 6.7 ഇഞ്ച് സ്‌ക്രീന്‍ ആണുള്ളത് 4500 എംഎഎച്ച് ബാറ്ററി, 3ഡി ക്യാമറ സെന്‍സറോടു കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവ ഫോണിനുണ്ട്.

Loading...

More News