64 എംപി സ്മാര്‍ട്‌ഫോണ്‍ സെന്‍സറുമായി സാംസങ് samsung launched first 64 mp camera sensor for smartphones

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 12, 2019 12:26 pm

Menu

Published on May 9, 2019 at 5:41 pm

64 എംപി സ്മാര്‍ട്‌ഫോണ്‍ സെന്‍സറുമായി സാംസങ്

samsung-launched-first-64-mp-camera-sensor-for-smartphones

ആദ്യ 64 മെഗാപിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറയുമായി സാംസങ് രംഗത്ത്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന റസലൂഷനിലുള്ള ക്യാമറ സെന്‍സറാണിത്. സോണിയുടെ 48 എംപി ഐഎംഎക്‌സ്586 സെന്‍സറിനെ പരാജയപ്പെടുത്തിയാണ് സാംസങ് പുതിയ ക്യാമറ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പിക്‌സല്‍ മെര്‍ജിങ് ടെട്രാസെല്‍ സാങ്കേതിക വിദ്യയും റീമൊസൈയ്ക് അല്‍ഗൊരിതവും ഉപയോഗിച്ചാണ് 64 മെഗാപിക്‌സല്‍ ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജിഡബ്ല്യൂ1 നിര്‍മിച്ചത്. കുറഞ്ഞ വെളിച്ചത്തില്‍ 16 മെഗാപിക്‌സല്‍ ചിത്രങ്ങളും വെളിച്ചമുള്ള അവസരങ്ങളില്‍ 64 മെഗാപിക്‌സല്‍ ചിത്രങ്ങളും എടുക്കാന്‍ ഇതില്‍ സാധിക്കും.

കൂടാതെ 100 ഡെസിബല്‍ വരെ റിയല്‍ ടൈം ഹൈ ഡൈനാമിക് റേഞ്ചും ഇതില്‍ ലഭ്യമാകും. മനുഷ്യന്റെ കണ്ണുകള്‍ക്ക് 120 ഡെസിബല്‍ വരെയാണിത്. സാധാരണ ക്യാമറയില്‍ 60 ഡെസിബല്‍ വരെ ഡൈനാമിക് റേഞ്ച് ആണ് ലഭിക്കാറ്. തെളിഞ്ഞ അന്തരീക്ഷത്തില്‍ പ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്ന ഡ്യുവല്‍ കണ്‍വേര്‍ഷന്‍ ഗെയ്ന്‍ സംവിധാനം ജിഡബ്ല്യു1 സെന്‍സറിലുണ്ടാവും. ഫേസ് ഡിറ്റക്ഷന്‍ (phase detection) സംവിധാനം വഴി 40 എഫ്പിഎസില്‍ ഫുള്‍ എച്ച്ഡി റെക്കോഡിങിനും അവസരം ഒരുക്കുന്നു.

48 മെഗാപിക്‌സലിന്റെ മറ്റൊരു പുതിയ സെന്‍സറും സാംസങ് പ്രഖ്യാപിച്ചു, ടെട്രാസെല്‍ സാങ്കേതിക വിദ്യയും റീമൊസൈക് അല്‍ഗൊരിതവും ഉപയോഗിച്ചുള്ള ഈ സെന്‍സറില്‍ കുറഞ്ഞ പ്രകാശത്തിലുള്ള ഫോട്ടോഗ്രഫി മെച്ചപ്പെടും. നിലവില്‍ ഈ രണ്ട് സെന്‍സറുകളും ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സെന്‍സര്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മാണമാരംഭിച്ചേക്കും. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി നോട്ട് 10 ല്‍ ഒരു പക്ഷെ 64 എംപി ക്യാമറയാവും ഉപയോഗിക്കുക.

Loading...

More News