samsung new models galaxy m20 galaxy m10

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2019 8:17 am

Menu

Published on February 7, 2019 at 12:08 pm

സാംസങ് ഗ്യാലക്‌സിയുടെ എം സീരീസില്‍ 2 ഫോണുകള്‍ ഇന്ത്യയിൽ വിപണിയിൽ ..

samsung-new-models-galaxy-m20-galaxy-m10

സാംസങ് ഗ്യാലക്‌സിയുടെ ഏറ്റവും പുതിയ ശ്രേണിയിലെ ആദ്യ രണ്ടു ഫോണുകൾ ഇന്ത്യയിൽ വിപണിയിൽ. ഗ്യാലക്സി എം20, ഗ്യാലക്സി എം10 എന്നിവയാണ് പുതിയ മോഡലുകൾ. ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് പുതിയ ശ്രേണി ആദ്യമായി രാജ്യത്ത് അവതരിപ്പിച്ചത്.

ഇൻഫിനിറ്റി വി ഡിസ്പ്ലേ, ഡ്യുവൽ റിയർ ക്യാമറ, ഫെയ്സ് അൺലോക്ക്, മികച്ച ബാറ്ററി എന്നിവയാണ് രണ്ടു മോഡലുകളുടെയും എടുത്തു പറയാവുന്ന സവിശേഷത. ഗ്യാലക്സി എം10: ആൻഡ്രോയ്ഡ് ഓറിയോ, 6.22 ഇഞ്ച് ഡിസ്പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 13+5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 3400 മില്ലി ആംപിയർ ബാറ്ററി. വില 7990 രൂപ. 3 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡലിനു വില 8990 രൂപ.

ഗ്യാലക്സി എം20: ആൻഡ്രോയ്ഡ് ഓറിയോ, 6.30 ഇഞ്ച് ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, 13+5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 5000 മില്ലി ആംപിയർ ബാറ്ററി. വില 10990 രൂപ. 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡലിനു വില 12990 രൂപ.

Loading...

More News