പാണത്തൂരില്‍ കാണാതായ സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:32 am

Menu

Published on August 9, 2017 at 3:13 pm

പാണത്തൂരില്‍ കാണാതായ സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

sana-fathima-found-dead

പാണത്തൂര്‍: കാസര്‍കോട് പാണത്തൂരില്‍ വീട്ടുമുറ്റത്തുനിന്ന് കാണാതായ നാലു വയസുകാരി സന ഫാത്തിയമയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ദ്രുതകര്‍മസേനയും നടത്തിയ തിരച്ചിലില്‍ വീട്ടില്‍നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ കടത്തിയ സ്ഥലത്തുനിന്നു തന്നെയാണ് ഉച്ചയോടെയാണ് മൃതദേഹം ലഭിച്ചത്. പവിത്രക്കയം എന്നു പറയുന്ന ആഴമേറിയ മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സനാ ഫാത്തിമയെ കാണാതായത്. ചെളിയില്‍ അകപ്പെട്ടതാകാം കണ്ടെത്തല്‍ ഇത്രയും വൈകിയതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഴുകിതുടങ്ങിയ നിലയിലാണ് മൃതദേഹം.

കുട്ടിയെ കാണാതായതിനു പിന്നാലെ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ നാടോടികള്‍ തട്ടിക്കൊണ്ടു പോയതാണെന്നും വീടിനു മുന്നിലെ നീര്‍ച്ചാലില്‍ വീണതാണെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വ്യാഴാഴ്ച വൈകിട്ടോടെയാണ് പാണത്തൂര്‍ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം-ഹസീന ദമ്പതികളുടെ മകള്‍ സന ഫാത്തിമയെ കാണാതാകുന്നത്.

അങ്കണവാടി വിട്ടു വീട്ടിലെത്തിയ കുട്ടി പുറത്തേക്കിറങ്ങിയതാണെന്നു വീട്ടുകാര്‍ പറയുന്നു. പിന്നീട് കുട്ടിയെ കാണാതായി. അങ്കണവാടിയില്‍നിന്ന് വീട്ടിലെത്തിയ കുട്ടി കനത്ത മഴയില്‍ വീടിനടുത്തുള്ള ഓവുചാലില്‍വീണ് ഒഴുകിപ്പോയതാകാമെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഓവുചാലിലും സമീപത്തെ പുഴയിലും തിരച്ചില്‍ നടത്തുകയായിരുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News