നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍ ഇവരെ നിങ്ങള്‍ കണ്ടിട്ടില്ല; കെ സുരേന്ദ്രന് കിടിലന്‍ മറുപടിയുമായി സനല്‍ കുമാര്‍ ശശിധരന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 19, 2018 9:14 am

Menu

Published on March 13, 2018 at 2:07 pm

നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍ ഇവരെ നിങ്ങള്‍ കണ്ടിട്ടില്ല; കെ സുരേന്ദ്രന് കിടിലന്‍ മറുപടിയുമായി സനല്‍ കുമാര്‍ ശശിധരന്‍

sanal-kumar-sasidharan-facebook-post-against-k-surendran

മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന കർഷക വിപ്ലവ മുന്നേറ്റത്തെ അവഗണിച്ചുകൊണ്ട് വിവാദ പ്രസ്താവന ഇറക്കിയ കെ.സുരേന്ദ്രന് കിടിലൻ മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. സനൽ കുമാർ ശശിധരന്റെ മുഴുവൻ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

അടുത്ത ലോക്സഭാ ഇലക്ഷൻ വരെ സമരം ചെയ്യുന്ന എല്ലാ ആൾക്കാരും ഒന്നുകിൽ മാവോ വാദികളോ അല്ലെങ്കിൽ വിധ്വംസക ശക്തികളോ ആയി മുൻ‌കൂർ പ്രഖ്യാപിച്ചിരിക്കുന്നു. അവരെല്ലാം വലിയ കലാപകാരികളാണ്. പാക്കിസ്ഥാനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകൾ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപിനേതാക്കന്മാർ നടത്തുന്നത്. നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവർ മാവോയിസ്റ്റുകൾ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ ഇവരെ നിങ്ങൾ കണ്ടിട്ടില്ല. നിങ്ങളുടെ കണ്ണിൽ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോൾ എങ്ങനെ കാണും. നിങ്ങളിപ്പോൾ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവർഗം സ്വപ്‌നം കാണാൻ തുടങ്ങിയതിന്റെ ചലനമാണ്. ഇത് തുടക്കം മാത്രം. നിങ്ങളുടെ ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തെ അവർ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്. ഇത് ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് നിങ്ങളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും. പക്ഷെ സത്യം ഇടിവെട്ടുപോലെ വരും.

സമരം സംഘടിപ്പിച്ചത് സിപിഎമ്മോ മാവോയിസ്റ്റോ ആരോ ആവട്ടെ മിസ്റ്റർ സുരേന്ദ്രൻ അവരുടെ കയ്യിൽ ആകെയുണ്ടായിരുന്ന ആയുധം സഹനത്തിന്റേതായിരുന്നു. നിങ്ങളുടെ ചെറിയ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്. ഉയർന്നുവരുന്ന സമരങ്ങളെയൊക്കെ വിധ്വംസക പ്രവർത്തനമാക്കുന്ന കളിക്കുപിന്നിൽ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി ഒളിച്ചിരിക്കുന്നില്ലേ എന്നാണ് സംശയം.

Loading...

More News