തന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ആരെന്ന് വെളിപ്പെടുത്തി സരിതാ എസ്. നായര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 2:36 pm

Menu

Published on October 11, 2017 at 3:53 pm

തന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ആരെന്ന് വെളിപ്പെടുത്തി സരിതാ എസ്. നായര്‍

saritha-s-nair-about-her-whatsapp-nude-clips

തിരുവനന്തപുരം: സോളാര്‍ കേസില്‍ ആദ്യഘട്ട അന്വേഷണം നടക്കുന്നതിനിടെ തന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ആരെന്ന് വെളിപ്പെടുത്തി സരിതാ എസ്. നായര്‍.

ഇതാദ്യമായാണ് വിവാദ നഗ്ന ദൃശ്യങ്ങളെക്കുറിച്ച് സരിത വെളിപ്പെടുത്തുന്നത്. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി എ. പത്മകുമാറാണെന്ന് സരിത മാധ്യമങ്ങളോട് വെളിപ്പെടുത്തി.

തന്റെ കൈയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തു വിട്ടതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പത്മകുമാറിന്റെ പേര് ഇപ്പോഴാണ് പുറത്തു പറയുന്നത്.

2014 നവംബറില്‍, സോളാര്‍ കേസ് കത്തി നില്‍ക്കുന്ന സമയത്താണ് സരിതയുടെ നഗ്ന വീഡിയോ പ്രചരിച്ചത്. കേസില്‍ സരിത അറസ്റ്റിലാകുമ്പോള്‍, നിരവധി മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും ഒക്കെ പൊലീസ് പിടിച്ചെടുത്തിരുന്നു. കോടതി രേഖകളില്‍ പറയുന്നത് നാല് മൊബൈല്‍ ഫോണ്‍, ഒരു ലാപ്ടോപ്പ് എന്നാണ്. മറ്റ് മൂന്ന് ഫോണുകളും ഒരു ലാപ്ടോപ്പും കൂടി പോലീസ് പിടിച്ചെടുത്തിരുന്നെന്നും അതിലുണ്ടായിരുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നും സരിത പറഞ്ഞു.

അതേസമയം സോളാര്‍ കേസില്‍ സരിത എസ്. നായരെ ലൈംഗികമായി ഉപയോഗിച്ചതും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കേസ് അന്വേഷണം നടത്താന്‍ സോളാര്‍ കമ്മീഷന്റെ ശുപാര്‍ശ ചെയ്തു. ഇക്കാര്യം മുന്‍നിര്‍ത്തി സരിത കത്തില്‍ പരാമര്‍ശിച്ചവര്‍ക്കതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കും.

കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സരിതയ്ക്കെതിരെ ലൈംഗിക പീഡനവും മാനഭംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ടായിരുന്ന ഏതാനും മന്ത്രിമാരും നേതാക്കളും തന്നെ ലൈംഗീകമായി ഉപയോഗിച്ചുവെന്ന് സരിത ആരോപണമുയര്‍ത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സരിത സോളാര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍, ജോസ് കെ. മാണി. അടൂര്‍ പ്രകാശ്, പളനിമാണിക്യം, മുന്‍ കെ.പി.സി.സി സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇവര്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിന് അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Loading...

More News