വി.കെ.ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ അന്തരിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 10:10 pm

Menu

Published on March 20, 2018 at 9:50 am

വി.കെ.ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ അന്തരിച്ചു

sasikalas-husband-m-natarajan-passes-away

എ.ഐ.എ.ഡി.എം.കെ. ജനറല്‍സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. അഞ്ചുമാസം മുമ്പ് കരള്‍, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ച മുന്‍പാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വെൻറിലേറ്ററിൻറെ സഹായത്തോടെയാണ് ജീവൻ നിലനിന്നിരുന്നത്. അഴിമതിക്കേസിൽ അകപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല.

ഭര്‍ത്താവിന്റെ ആരോഗ്യനില കാണിച്ച് ഇവർ പരോളിന് അപേക്ഷ നല്‍കിയിരുന്നു. ഇതുപ്രകാരം ഒക്ടോബറില്‍ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശശികലയ്ക്ക് അഞ്ചുദിവസം പരോള്‍ അനുവദിച്ചിരുന്നു. ജയലളിതയുടെ രാഷ്ട്രീയജീവിതത്തിൻറെ ആരംഭത്തിൽ പ്രധാനപ്പെട്ട ഉപദേശകരില്‍ ഒരാളായിരുന്നു നടരാജന്‍. പിന്നീട് വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജന്‍ ജയലളിതയുടെ മരണശേഷം വീണ്ടും പൊതുരംഗത്ത് എത്തുകയായിരുന്നു. കലൈഞ്ജര്‍ കരുണാനിധിയാണ് ശശികലയുടെയും നടരാജന്റെയും കല്ല്യാണം നടത്തിക്കൊടുത്തത്.

Loading...

More News