സൗദി രാജാവിന് വിമാനത്തില്‍ നിന്നിറങ്ങാന്‍ സ്വര്‍ണ്ണ എസ്‌കലേറ്റര്‍, പരിചരിക്കാന്‍ 1500 ജീവനക്കാര്‍...!!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:13 am

Menu

Published on October 9, 2017 at 11:12 am

സൗദി രാജാവിന് വിമാനത്തില്‍ നിന്നിറങ്ങാന്‍ സ്വര്‍ണ്ണ എസ്‌കലേറ്റര്‍, പരിചരിക്കാന്‍ 1500 ജീവനക്കാര്‍…!!!

saudi-king-salmans-golden-escalator-breaks-visit-russia

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിൻറെ റഷ്യൻ സന്ദർശനം ചർച്ചയാകുന്നു. രാജാവിനെ വരവേൽക്കാനായി വൻ തയ്യാറെടുപ്പുകളാണ് രാജ്യത്ത് നടത്തിയിരുന്നത്. റഷ്യയില്‍ സൗദി രാജാവ് വിമാനം ഇറങ്ങിയത് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത എസ്‌കലേറ്ററുകളിലായിരുന്നു. കൂടാതെ നടക്കാൻ പ്രത്യേകം അണിയിച്ചൊരുക്കിയ കാർപ്പറ്റും ഉണ്ടായിരുന്നു. 1500 ലധികം ആളുകളാണ് രാജാവിൻറെ പരിചരണത്തിനായി കൂടെയുള്ളത്. രണ്ടു സെവൻ സ്റ്റാർ ഹോട്ടലിന് വേണ്ടതെല്ലാം രാജാവിനോടൊപ്പം റഷ്യയിലെത്തിയിട്ടുണ്ട്. മാത്രമല്ല രാജാവിന് ആവശ്യമായ ഫർണിച്ചറുകളടക്കം മറ്റെല്ലാ സാധനങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്.രാജാവിൻറെ കൂടെ എത്തിയവർക്കായി ആഢംബര ഹോട്ടലുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവരെ താമസിപ്പിക്കാനായി അവിടെയുള്ള താമസക്കാരെ ഒഴിപ്പിക്കുക വരെ ചെയ്തിട്ടുണ്ട്. രാജാവിനായി വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാജാവിന്റെ സന്ദർശനത്തെ തുടർന്ന് ഇരു രാജ്യങ്ങളും ബില്യൺ ഡോളറിന്റെ കരാറിലാണ് ഒപ്പിട്ടിട്ടുള്ളത്. റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിനുമായി ക്രംലിൻ കൊട്ടാരത്തിൽ വച്ച് കരാറിൽ ഒപ്പിട്ടിരുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു രാജാവ് റഷ്യയിലേക്കു നടത്തുന്ന സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായക ചുവടുവയ്പാണെന്നു പുടിൻ പറഞ്ഞു.

സൗദി സന്ദർശിക്കാനുള്ള സൽമാൻ രാജാവിൻറെ ക്ഷണം പുടിൻ സ്വീകരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനാണ് സൗദി രാജാവ് എത്തിയിട്ടുള്ളത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സൗദി രാജാവ് പതിവായി ഉപയോഗിച്ച്‌ വരുന്ന എസ്‌കലേറ്റർ റഷ്യന്‍ വിമാനത്താവളത്തില്‍ വച്ച് പണിമുടക്കിയതും വാർത്തയായിരുന്നു. ടെക്‌നീഷ്യന്‍മാര്‍ എസ്‌കലേറ്റര്‍ നന്നാക്കാന്‍ ശ്രമിച്ചെങ്കിലും നന്നാക്കാനായില്ല. അവസാനം 81 കാരനായ രാജാവ് നടന്ന് പടിയിറങ്ങുകയായിരുന്നു. ഇതിന് രാജകീയ സ്വീകരണമാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

Loading...

More News