ആട്ടിന്‍തല കാണാതായതിന്, തനിക്ക് മുന്നില്‍ നടന്നതിന്; മൊഴിചൊല്ലാല്‍ സൗദിയില്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:37 am

Menu

Published on August 22, 2017 at 6:37 pm

ആട്ടിന്‍തല കാണാതായതിന്, തനിക്ക് മുന്നില്‍ നടന്നതിന്; മൊഴിചൊല്ലാല്‍ സൗദിയില്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍

saudi-man-divorces-wife-for-walking-ahead

ദുബായ്: വിവാഹ മോചനം എന്നത് കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് തകര്‍ത്തുകളയുന്ന ഒന്നു തന്നെയാണ്. ഏറെ ബുദ്ധിമുട്ടോടെയും മനോവിഷമത്തോടെയുമാകും പലരും വിവാഹമോചനമെന്ന ഘട്ടത്തില്‍ എത്തിച്ചേരുക.

എന്നാല്‍ നിസ്സാര കാര്യങ്ങള്‍ക്ക് വരെ നടക്കുന്ന വിവാഹമോചനങ്ങളും ഇപ്പോള്‍ ലോകത്തുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവദമ്പതികളുടെ നിരവധി വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അടുത്തകാലത്തായി സൗദിയില്‍ നിന്നും പുറത്ത് വരുന്ന വിവാഹമോചന വാര്‍ത്തകള്‍ തികച്ചും നിസ്സാരമായ കാരണങ്ങള്‍ കൊണ്ടാണ്.

സൗദി പൗരനായ യുവാവ് ഈയിടെ ഭാര്യയെ മൊഴിചൊല്ലിയത് തന്നെക്കാള്‍ മുന്നേ നടന്നുവെന്ന കുറ്റത്തിനാണ്. നിരവധി തവണ വിലക്കിയിട്ടും ഭാര്യ തന്നെക്കാള്‍ മുന്നേ നടന്നതാണ് ഇയാളെ ചൊടിപ്പിച്ചത്. നടക്കുമ്പോള്‍ എപ്പോഴും തന്നേക്കാള്‍ ഒരുപടി പിറകില്‍ നടക്കണമെന്ന് ഇയാള്‍ ഭാര്യയോട് നിര്‍ദേശിച്ചിരുന്നു.

ആട്ടിറച്ചിക്കറിയില്‍ ആടിന്റെ തല ഇടാന്‍ മറന്നതിനാണ് മറ്റൊരു യുവദമ്പതികളുടെ വിവാഹ മോചനം നടന്നത്. സുഹൃത്തുകള്‍ക്ക് നല്‍കിയ വിരുന്നു സല്‍ക്കാരത്തിലെ പ്രധാന വിഭവമായിരുന്നു ഇത്. അതിഥികള്‍ പോയ ശേഷം ഭര്‍ത്താവ് ആട്ടിന്‍ തല ഇടാന്‍ മറന്നതിനെ ചൊല്ലി തന്നെ കുറ്റപ്പെടുത്തിയെന്ന് യുവതി പറയുന്നു. മൊഴിചൊല്ലാന്‍ ഇതുതന്നെ ധാരാളമായിരുന്നു.

മധുവിധുവിന്റെ സമയത്ത് പാദസരം ധരിച്ച ‘കുറ്റത്തി’നായിരുന്നു മറ്റൊരു യുവദമ്പതികളുടെ വിവാഹമോചനം. രാജ്യത്ത് കുറഞ്ഞ കാലയളവില്‍ വളരെയധികം വിവാഹമോചനങ്ങളാണ് നടക്കുന്നതെന്ന് വിവാഹങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്ന ഹുമൂദ് അല്‍ ഷിമാരി പറഞ്ഞു.

Loading...

More News