പിഞ്ചുകുഞ്ഞിന്റെ തലയും മുഖവും ഞെരിച്ച് നഴ്‌സുമാരുടെ ക്രൂരവിനോദം; വീഡിയോ പുറത്ത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:03 am

Menu

Published on January 6, 2018 at 3:34 pm

പിഞ്ചുകുഞ്ഞിന്റെ തലയും മുഖവും ഞെരിച്ച് നഴ്‌സുമാരുടെ ക്രൂരവിനോദം; വീഡിയോ പുറത്ത്

saudi-nurses-fired-squashing-newborn-babys-face

സൗദിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനു നേരേ നഴ്‌സുമാരുടെ ക്രൂരത. ഏതാനും മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലയും മുഖവും ഞെരിച്ച് ആ രൂപം കണ്ട് ചിരിച്ച് ആസ്വദിക്കുകയാണ് നഴ്‌സുമാര്‍.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂത്രനാളിയില്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയാണ് നഴ്‌സുമാര്‍ തന്നെ ഈ ക്രൂരതയ്ക്ക് വിധേയമാക്കിയത്. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടൊയാണ് കുഞ്ഞിനോടു കാട്ടിയ ഈ ക്രൂരത രക്ഷിതാക്കാള്‍ വരെ അറിയുന്നത്. പത്തു ദിവസമായി ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.

സൗദിഅറേബ്യ തൈഫിലെ ആശുപത്രിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവങ്ങള്‍ അരങ്ങേറിയത്. വീഡിയോ പുറത്തായതോടെ കുറ്റക്കാരായ മൂന്ന് നഴ്‌സുമാരെ കണ്ടെത്തി ആശുപത്രിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

Loading...

More News