ഉപേക്ഷിച്ച് 16 വര്‍ഷങ്ങള്‍ക്കു ശേഷം അന്വേഷിച്ചെത്തിയ മകളെ അമ്മ ചുട്ടുകൊന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:45 am

Menu

Published on August 25, 2017 at 6:11 pm

ഉപേക്ഷിച്ച് 16 വര്‍ഷങ്ങള്‍ക്കു ശേഷം അന്വേഷിച്ചെത്തിയ മകളെ അമ്മ ചുട്ടുകൊന്നു

savannah-leckie-severely-abused-murder

തന്നെ ഉപേക്ഷിച്ച അമ്മയെ നീണ്ട 16 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയ മകളെ കാത്തിരുന്നത് ദാരുണാന്ത്യം. കാമുകനുമൊത്തുള്ള കുത്തഴിഞ്ഞ ജീവിത്തതിന് തിരിച്ചെത്തിയ സ്വന്തം മകള്‍ തടസമാകുമെന്നു മനസിലാക്കിയതോടെ ആ അമ്മ, മകളെ വിജനമായ സ്ഥലത്ത് കൊണ്ട് പോയി ജീവനോടെ കത്തിച്ചു.

റെബേക്ക റൂഡ് എന്ന 39കാരിയാണ് സ്വന്തം മകള്‍ സാവന്ന ലെക്കിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സ്വന്തം താല്‍പര്യങ്ങള്‍ക്കെതിരായി ജനിച്ച കുഞ്ഞിനെ സാവന്നയുടെ അമ്മ മറ്റൊരു ദമ്പതികള്‍ക്ക് നല്‍കുകയായിരുന്നു. മിനിസോടയിലെ ദമ്പതികളാണ് സാവന്നയെ ദത്തെടുത്തത്.

എന്നാല്‍ അവര്‍ പരസ്പരം വേര്‍പിരിഞ്ഞതോടെ വളര്‍ത്തമ്മയുടെ കാമുകനുമായുള്ള ബന്ധം തന്റെ ജീവിതത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കിയപ്പോള്‍ പെറ്റമ്മയെ അന്വേഷിച്ച് ഇറങ്ങിതിരിക്കുകയായിരുന്നു സാവന്ന.

പെറ്റമ്മയായ റെബേക്ക റൂഡ് എന്ന 39കാരി തന്റെ മകളെ സ്വീകരിക്കുകയും ഫേസ്ബുക്കിലൂടെ ചിത്രങ്ങളൊക്കെ പങ്കുവച്ച് ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ വിധി അവള്‍ക്കായി കാത്തുവെച്ചത് ഇത്തരമൊരു ദുരന്തമായിരുന്നു.

തിയോഡോസ്യക്കടുത്തുള്ള 81 ഏക്കര്‍ ഫാമിലായിരുന്നു അമ്മയോടൊപ്പം സവന്നയുടെ താമസം. ഹോം സ്‌കൂളിങ് ആയതിനാല്‍ പുറംലോകവുമായി കുട്ടിക്ക് ബന്ധമുണ്ടായിരുന്നില്ല. അമ്മയും കാമുകനും അടച്ചുറപ്പുള്ള കെട്ടിടത്തില്‍ ഒറ്റയ്ക്ക് താമസിച്ചപ്പോള്‍ സാവന്ന ഏകയായി. മകള്‍ക്ക് വൈദ്യുതിയോ വെള്ളമോ പോലും ഈ അമ്മ നിഷേധിച്ചു. അമ്മയുമായി അവള്‍ നിരന്തരം വഴക്കിട്ടു. മകള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ തന്റെ പക്കല്‍ സമയം ഇല്ലായിരുന്നുവെന്നാണ് റൂഡ് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം കാണിച്ച് സാവന്നയുടെ വളര്‍ത്തമ്മയെ അറിയിക്കുകയും ചെയ്തിരുന്നുവത്രെ. എന്നാല്‍ സാവന്നയെ താമസിയാതെ കാണാതാകുകയായിരുന്നു.

കുന്നിന്‍മുകളിലുള്ള ഫാംഹൗസിന് തീപിടിത്തമുണ്ടായതിനുശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മകളെ കാണാനില്ലെന്നും വിലപിടിപ്പുള്ള സാധനങ്ങളുമായി അവള്‍ കടന്നുകളഞ്ഞെന്നും പറഞ്ഞ് റൂഡ് പൊലീസില്‍ പരാതി നല്‍കി.

സാവന്നയാണ് ഫാം ഹൗസിന് തീവെച്ചതെന്നായിരുന്നു പരാതി. കാണാതാവുന്നതിനു മുമ്പ് ഈ പെണ്‍കുട്ടി ഒരു പന്നിക്കൂട്ടിനുള്ളിലൂടെ നിരങ്ങി നീങ്ങുന്നതും പുറത്തെ കുളത്തില്‍ കുളിക്കുന്നതും കണ്ടിരുന്നതായി മറ്റൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ചളിയില്‍ കഴിഞ്ഞ പന്നിക്കൂട്ടങ്ങള്‍ക്കൊപ്പം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നുവെന്നും പിന്നീട് റൂഡ് പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് പെറ്റമ്മയുടെ കൊടുംക്രൂരത ലോകം അറിയുന്നത്.

Loading...

More News