ആര്യയും സയേഷയും വിവാഹിതരായി.. sayyeshaa arya got married

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2021 4:59 pm

Menu

Published on March 11, 2019 at 4:17 pm

ആര്യയും സയേഷയും വിവാഹിതരായി..

sayyeshaa-arya-got-married

തെന്നിന്ത്യന്‍ നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി. ഹൈദരാബാദിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സിനിമാ മേഖലയിലെ പ്രമുഖരും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ശനിയാഴ്ച സംഗീത് ചടങ്ങുകള്‍ നടന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മലയാളിയായ ആര്യ തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. നടന്‍ ദീലീപ് കുമാറിന്റെ സഹോദരിയുടെ പേരകുട്ടിയാണ് സയേഷ. സയേഷയുടെ പിതാവ് സുമീത് സൈഗാളും മാതാവ് ഷഹീന്‍ ബാനുവും സിനിമാതാരങ്ങളാണ്.

ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തില്‍ എത്തുന്ന കാപ്പനിലും ഇരുവരും വേഷമിടുന്നുണ്ട്.

Loading...

More News