പണം നൽകാൻ ഇനി കാർഡും വേണ്ട; ഫോൺ കൊണ്ട് ഒന്ന് തൊട്ടാൽ മാത്രം മതി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2018 9:59 am

Menu

Published on September 14, 2017 at 3:06 pm

പണം നൽകാൻ ഇനി കാർഡും വേണ്ട; ഫോൺ കൊണ്ട് ഒന്ന് തൊട്ടാൽ മാത്രം മതി

sbi-card-to-start-contact-less-payments

മുംബൈ: പണമിടപാടുകളില്‍ കാലാതീതമായ മാറ്റങ്ങള്‍ പലതും വന്നുവെങ്കിലും ഈയടുത്ത കുറച്ചു വര്‍ഷങ്ങളായി വിപ്ലവകരമായ മാറ്റങ്ങളാണ് നടക്കുന്നത്. കയ്യില്‍ ഒരു പൈസ പോലും ഇല്ലാതെ എല്ലാം ഡിജിറ്റലായി മാറിയിരിക്കുന്ന ഈ കാലത്ത് എന്ത് പണമിടപാടിനും ഒരു കാര്‍ഡ് മാത്രം മതിയെന്ന അവസ്ഥയില്‍ നാം എത്തിയിരിക്കുന്നു. ഇപ്പോഴിതാ നേരിട്ട് പണമിടപാട് നടത്തുമ്പോള്‍ കാര്‍ഡ് പോലും വേണ്ടാത്ത പുത്തന്‍ മാര്‍ഗം കൂടെ വന്നിരിക്കുന്നു.

ഒരു ഷോപ്പിലോ ഹോട്ടലിലോ തുടങ്ങി നേരിട്ട് പണമോ കാര്‍ഡോ കൊടുക്കേണ്ടി വരുന്ന സ്ഥലത്ത് ഇനി കാര്‍ഡിന്റെ ആവശ്യവും ഇല്ല. നേരിട്ട് നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് തന്നെ പണമിടപാട് നടത്താം. ഇതിനായി നിങ്ങളുടെ ഫോണ്‍ സ്വയ്പിങ് മെഷീനില്‍ ഒന്ന് തൊടുക മാത്രം ചെയ്താല്‍ മതി.

ഹോസ്റ്റ് കാര്‍ഡ് എമുലേഷന്‍ (എച്ച്.സി.ഇ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഇത്തരം ഒരു കോണ്ടാക്ട് ലെസ് പേയ്‌മെന്റ് സേവനം കൊണ്ടുവരുന്നത്. ഇതിനായി ബാങ്കിന്റെ മൊബൈല്‍ ആപ്പ് പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയുമാണ് എസ്ബിഐ.

അടുത്ത മാസത്തോടു കൂടി ബാങ്ക് ഈ സേവനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ ഇലക്ട്രോണിക്‌സുമായി ചേര്‍ന്നാണ് ഇത്തരം ഒരു സംരംഭം. എസ്ബിഐ കാര്‍ഡ് ഉപയോക്താക്കളുടെ നിലവിലുള്ള എണ്ണം 50 ലക്ഷമാണ്. പുതിയ ഈ സംരംഭത്തിലൂടെ ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനാണ് ബാങ്കിന്റെ പദ്ധതി.

Loading...

More News