ഓഗസ്റ്റ് 2 മുതല്‍ അയോധ്യകേസ് വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി sc has asked ayodhya mediation committee to inform the outcome of its proceedings as of july 31

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2019 6:10 pm

Menu

Published on July 18, 2019 at 5:28 pm

ഓഗസ്റ്റ് 2 മുതല്‍ അയോധ്യകേസ് വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

sc-has-asked-ayodhya-mediation-committee-to-inform-the-outcome-of-its-proceedings-as-of-july-31

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കപരിഹാരത്തിനായി മധ്യസ്ഥ ശ്രമം തുടരാമെന്നും ഓഗസ്റ്റ് 1-നു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ തുടര്‍വാദം ആവശ്യമാണെങ്കില്‍ ഓഗസ്റ്റ് 2 മുതല്‍ ആരംഭിക്കുമെന്നും കോടതി പറഞ്ഞു.

റിട്ട. ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥസമിതി ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് അതീവരഹസ്യമായി സൂക്ഷിക്കുമെന്നു കോടതി വ്യക്തമാക്കി. ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണു മധ്യസ്ഥ സമിതിയിലുള്ളത്.

മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് സമിതിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നത്. തല്‍സ്ഥിതി റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മധ്യസ്ഥ ചര്‍ച്ച നിര്‍ത്തി കേസില്‍ കോടതി വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് ഹര്‍ജിക്കാരായ രാംലല്ല ഉള്‍പ്പടെയുള്ളവരുടെ ആവശ്യം. തേസമയം, മധ്യസ്ഥ ചര്‍ച്ച തുടരണമെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം.

Loading...

More News