school bus fall into the pond in kochi

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2018 8:23 am

Menu

Published on June 11, 2018 at 4:39 pm

കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

school-bus-fall-into-the-pond-in-kochi

കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. രണ്ട് കുട്ടികളും ബസിലുണ്ടായിരുന്ന ആയയുമാണ് മരിച്ചത്. ആളപായമില്ലെന്നും എല്ലാ കുട്ടികളും സുരക്ഷിതരാണെന്നുമായിരുന്നു ആദ്യം ലഭിച്ച സൂചന. ബസ് ഡ്രൈവറെ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിച്ചു. മരടിലെ കിഡ്‌സ് വേള്‍ഡ് ഡേ കെയറിലെ ബസാണ് അപകടത്തിലകപ്പെട്ടത്. കാട്ടിത്തറ ക്ഷേത്രത്തിലെ കുളത്തിലാണ് ബസ് മറിഞ്ഞത്. എട്ട് കുട്ടികളാണ് ബസിലുണ്ടായിരുന്നതെന്നാണ് സൂചന. ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

More News