school bus falls to aqueduct in thiruvananthapuram vizhinjam

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 1:58 am

Menu

Published on October 25, 2018 at 10:02 am

സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; നിരവധി വിദ്യാര്‍ഥികള്‍ പരിക്ക്

school-bus-falls-to-aqueduct-in-thiruvananthapuram-vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസ് കനാലിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ബസിലുണ്ടായിരുന്ന കുട്ടികളെ കാറുകളിലും മറ്റു വാഹനങ്ങളിലും ആശുപത്രിയില്‍ എത്തിച്ചു.

പുന്നക്കുളം പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാന്‍ കഴിയുന്ന റോഡിലാണ് അപകടം നടന്നത്.

Loading...

More News