കലാകിരീടം തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കോഴിക്കോട്ടേക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:06 am

Menu

Published on January 11, 2018 at 10:12 am

കലാകിരീടം തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കോഴിക്കോട്ടേക്ക്

school-kalolsavam-calicut-champions

തൃശൂര്‍: തുടര്‍ച്ചയായ പന്ത്രണ്ടാം തവണയും സ്വര്‍ണക്കപ്പ് കോഴിക്കോട്ടേക്ക്. അഞ്ചു ദിവസം നീണ്ട സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലൂടെയാണ് കോഴിക്കോടിന്റെ നേട്ടം.

തുടക്കംമുതല്‍ കോഴിക്കോടിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിയ പാലക്കാടിന് ഇത്തവണയും നേരിയ വ്യത്യാസത്തിന് കിരീടം നഷ്ടമായി. പാലക്കാട് 893 പോയന്റുമായി രണ്ടാമതെത്തി. 875 പോയന്റോടെ മലപ്പുറം മൂന്നാമതായി. ആതിഥേയരായ തൃശൂര്‍ 865 പോയന്റുമായി നാലാം സ്ഥാനത്തെത്തി.

തേക്കിന്‍കാട് മൈതാനത്തെ ഒന്നാംവേദിയായ ‘നീര്‍മാതള’ത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. അപ്പീലിന്റെ ബാഹുല്യം ചെറുക്കണം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കണം. അപ്പീല്‍ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയില്ല. പക്ഷേ തെറ്റായ പ്രവണതകള്‍ ഒഴിവാക്കണമെന്നും ചെന്നിത്തല പറഞ്ഞു. അടുത്ത കലോത്സവത്തിന് ആലപ്പുഴ വേദിയാകും.

കലോത്സവത്തിന്റെ ആദ്യദിവസം മുതലുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നേടിയ ആറു പോയന്റിന്റെ ലീഡാണ് കോഴിക്കോടിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 476 പോയന്റുമായി കോഴിക്കോട് മുന്നിലെത്തി. പാലക്കാടിന് 470 പോയന്റ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് 419 പോയന്റുകള്‍ നേടിയപ്പോള്‍ 423 പോയന്റുമായി പാലക്കാടാണ് ഒന്നാമത്.

കലോത്സവത്തോടൊപ്പം നടന്ന സംസ്‌കൃതോത്സവത്തില്‍ 95 പോയന്റുകളോടെ കോഴിക്കോടും അറബിക് കലോത്സവത്തില്‍ 95 പോയന്റുകളോടെ മലപ്പുറവും ചാമ്പ്യന്മാരായി.

പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ സ്ഥാനക്കണക്കിലുള്ള വിജയികളില്ല. ഗ്രേഡ് മാത്രമാണ് വിജയികള്‍ക്ക് ചാര്‍ത്തിക്കൊടുത്തത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ അടിസ്ഥാനത്തില്‍ നടത്തിയ കലോത്സവമെന്ന പ്രത്യേകതയും തൃശൂര്‍ കലോത്സവത്തിനുണ്ട്.

Loading...

More News