സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 6 ലേക്ക് മാറ്റി school opening date extended to june 6

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 4, 2020 4:30 am

Menu

Published on May 31, 2019 at 1:32 pm

സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 6 ലേക്ക് മാറ്റി

school-opening-date-extended-to-june-6

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. തൊട്ടടുത്ത ദിവസം പെരുന്നാള്‍ അവധി വരുന്ന പശ്ചാത്തലത്തിലാണ് സ്കൂള്‍ തുറക്കുന്ന തീയതി നീട്ടാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ കോളേജുകളും ജൂണ്‍ ആറിനേ തുറക്കൂവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലും അറിയിച്ചു

ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാള്‍ ആകുവാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റണമെന്ന് നിരവധി കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

Loading...

More News