school teacher beats first dtandard student brutualy

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:41 am

Menu

Published on July 6, 2018 at 10:11 am

നോട്ട് ബുക്കില്‍ എഴുതിയത് വളഞ്ഞു പോയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

school-teacher-beats-first-dtandard-student-brutualy

വണ്ടിപ്പെരിയാറിലെ സര്‍ക്കാര്‍ സ്ക്കൂളില്‍ എഴുതിയത് വളഞ്ഞ് പോയതിന് അധ്യാപിക ഒന്നാം ക്ലാസുകാരന്‍ ഹരീഷിനെ ചൂരലുകൊണ്ട് പുറത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. 12പാടുകളാണ് കുട്ടിയുടെ പുറത്ത് ഉള്ളത്. കുളിപ്പിക്കുന്നതിനിടെ അമ്മ ഭാഗ്യലക്ഷ്മിയാണ് ഹരീഷിന്റെ പുറത്തെ പാടുകള്‍ കണ്ടത്. പിന്നീട് കുട്ടി തന്നെ അധ്യാപിക മര്‍ദ്ദിച്ച വിവരം പുറത്ത് പറയുകയായിരുന്നു. അമ്മ, അച്ഛന്‍ എന്ന് എഴുതിയത് വളഞ്ഞ് പോയതിനാണ് അടിച്ചത്. ബുധനാഴ്ചയാണ് സംഭവം. കുട്ടിയെ വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതെ സമയം ഒന്നാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഷീല അരുൾ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാനും അധ്യാപികയും സ്കൂള്‍ അധികൃതരും ശ്രമിച്ചതായും കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. രക്ഷിതാക്കളുടെ പരാതിയിൽ വണ്ടിപ്പെരിയാര്‍ പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Loading...

More News