മറ്റ് ആണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവ് കാമുകിയെ കൊലപ്പെടുത്തി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:10 am

Menu

Published on August 17, 2017 at 1:49 pm

മറ്റ് ആണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവ് കാമുകിയെ കൊലപ്പെടുത്തി

schoolgirl-killed-in-delhi-for-talking-to-other-boys

മറ്റു ആണ്കുട്ടികളോട് സംസാരിച്ചത് ഇഷ്ടപ്പെടാതെ വന്നപ്പോൾ സീനിയർ കൂടിയായ വിദ്യാർത്ഥി പതിനേഴുകാരിയായ പെൺകുട്ടിയെ കൊല ചെയ്തു. ഡൽഹി രോഹിണി പാർക്കിനു അടുത്താണ് സംഭവം നടന്നത്. സർതക്ക് കപൂർ എന്ന 19കാരനാണ്  കൊല ചെയ്തത്.

കുറ്റക്കാരനല്ല എന്ന് വരുത്തിത്തീർക്കാൻ ഈ കുട്ടിയുടെ രക്ഷിതാക്കൾ മകളെ  കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിലും ഈ ചെറുപ്പക്കാരൻ പങ്കെടുത്തിരുന്നു. പക്ഷെ അവന്റെ പെരുമാറ്റത്തിൽ തോന്നിയ ചില സംശയങ്ങൾ അവനെ ചോദ്യം ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചു. രോഹിണി ഡിസിപി ഋഷി പാൽ സംഭവത്തെ കുറിച്ചു ഇങ്ങനെയാണ് പറയുന്നത്.

സംശയം തോന്നിയപ്പോൾ അവനെ ചോദ്യം ചെയ്തു. ബുധനാഴ്ച വൈകിട്ട് അവൻ എവിടെ ആയിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി അവനു കൊടുക്കാൻ സാധിച്ചില്ല. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇവാൻ കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് അവൻ പാർക്കിൽ പെൺകുട്ടിയെ കൊന്നിട്ട സ്ഥലത്തേക്ക് പൊലീസിന് വഴി കാണിച്ചു കൊടുത്തു. കൊലപാതകം തെളിയിക്കപ്പെട്ട ഉടനെ തന്നെ ഇവനെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അയക്കുകയും ചെയ്തു.

കൊല്ലപ്പെട്ട പെൺകുട്ടി വളരെ നല്ല രീതിയിൽ പഠിക്കുകയും പരീക്ഷയിലൊക്കെ നല്ല തോതിൽ മാർക്ക് വാങ്ങുകയും ചെയ്തിരുന്നു. രണ്ടുപേരും ഒരേ സ്കൂളിൽ തന്നെയായിരുന്നു പഠിച്ചത്. എന്നാൽ കപൂർ ഒരു വര്ഷം സീനിയർ ആയത് പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞപ്പോൾ  കൊണ്ട് ഈ വര്ഷം സ്കൂളിൽ നിന്നും ഇറങ്ങിയിരുന്നു. രണ്ടുപേരും ആ സമയത്ത് പ്രണയത്തിലും ആയിരുന്നു, പോലീസ് പറയുന്നു.

തുടർന്ന് കപൂർ BCA ക്ക് ചേർന്ന്. എന്നാൽ എന്നും വൈകിട്ട് രണ്ടുപേരുടെയും ക്ലാസ് കഴിഞ്ഞതിനു ശേഷം അവർ കാണുമായിരുന്നു. അങ്ങനെയിരിക്കെ ഇടയ്ക്കിടെ  മറ്റുള്ളവരോട് പെൺകുട്ടി സംസാരിക്കാറുണ്ടോ.. വേറെ ഏതെങ്കിലും ആൺകുട്ടിയുടെ അവൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നൊക്കെ കപൂർ അവളോട് ചോദിക്കാൻ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം പാർക്കിൽ വെച്ച് രണ്ടുപേരും ഈ വിഷയത്തിൽ  ചെറുതായി വഴക്കിട്ടു. വഴക്ക് വലുതായപ്പോൾ കപ്പൂർ അവളുടെ കഴുത്തിനു പിടിച്ചു കൊല്ലുകയായിരുന്നു. അവളുടെ ജീവൻ പോയെന്ന ബോധം മനസ്സിലെത്തിയപ്പോൾ പരിഭ്രാന്തനായ അവൻ അവളുടെ ഡെഡ്ബോഡി അവിടെയിട്ട് വീട്ടിലേക്കോടി.

പിന്നീട് പെൺകുട്ടിയുടെ അച്ഛൻ മകളെ കാണാതെ വന്നപ്പോൾ കപൂറിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. തനിക്ക് അതിനെ സംബന്ധിച്ച് അറിയില്ല എന് പറഞ്ഞ കപൂർ ഉടൻ തന്നെ തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി അവളെ അന്വേഷിച്ചു കണ്ടെത്താൻ ഒരു സംഘം രൂപീകരിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് ഇവന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പോലീസ് ചോദ്യം ചെയ്തതും ഈ വെളുപ്പെടുത്തലുകളിലേക്ക് കാര്യങ്ങൾ എത്തിയതും.

Loading...

More News