ഇന്ന് 1 മുതൽ 12 വരെ ക്ലാസുകൾക്ക് ഒരുമിച്ച് അധ്യയനം തുടങ്ങി… schools opened today

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 7, 2020 2:54 am

Menu

Published on June 6, 2019 at 12:23 pm

ഇന്ന് 1 മുതൽ 12 വരെ ക്ലാസുകൾക്ക് ഒരുമിച്ച് അധ്യയനം തുടങ്ങി…

schools-opened-today

തിരുവനന്തപുരം∙ സംസ്ഥാനത്തെ മുപ്പത്തിയേഴ് ലക്ഷം കുട്ടികള്‍ ഇന്ന് സ്കൂളുകളിലേക്ക്. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേദിവസം തുറക്കുന്നു എന്ന പ്രത്യേകതയുമായാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഖാദര്‍ കമ്മറ്റി ശുപാര്‍ശ പ്രകാരം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂൾ എന്നിവയുടെ ഭരണപരമായ ലയനവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

അതേസമയം ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പ്രതിഷേധവും ശക്തമാണ്. പ്രവേശനോത്സവത്തില്‍നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കുകയാണ്. 1,60,000 കുട്ടികളാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി പൊതുവിദ്യാലയങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

Loading...

More News