ഈ മരത്തില്‍ കായ്ക്കുന്നത് വൈദ്യുതി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:21 am

Menu

Published on February 10, 2017 at 12:40 pm

ഈ മരത്തില്‍ കായ്ക്കുന്നത് വൈദ്യുതി

scientists-develop-electric-generator-mimics-trees

മരത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ലോവ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളെ അനുകരിച്ച് കംപ്യൂട്ടര്‍ സയന്‍സ്, നാനോ ടെക്‌നോളജി മുതലായവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പുതിയ കണ്ടെത്തലുകള്‍ നടത്തുന്ന ബയോമെട്രിക് ഗവേഷണ സംഘമാണിത്.

കാറ്റടിച്ച് മരത്തിന്റെ ഇലകള്‍ ഇളകുമ്പോള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുകയാണ് ഇതുവഴി ചെയ്യുന്നത്. വലിയ കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം വീട്ടുപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി ഇലകള്‍ ഇളകുന്നതിലൂടെ ലഭ്യമാകുമെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്.

ഇത് യഥാര്‍ത്ഥ മരമാണെന്നൊന്നും തെറ്റിദ്ധരിക്കരുതേ. കോട്ടന്‍വുഡ് മരത്തിന്റെ മാതൃകയിലുള്ള ഒരു ഉപകരണമാണിത്. ഇതിന്റെ കൃത്രിമ ഇലകളുടെ അനക്കത്തിലൂടെയാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുക. കോട്ടന്‍വുഡ് ഇലകളുടെ ആകൃതി സ്ഥിരമായ ഊര്‍ജ്ജ ഉല്‍പാദനം നടത്താന്‍ വേണ്ട തരം ചലനങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാവുന്നതിനാലാണ് ഈ മരം തന്നെ തിരഞ്ഞെടുത്തത്.

scientists-develop-an-electric-generator-that-mimics-trees1

എന്നാല്‍ ഇവ ഒരിക്കലും വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് പകരം വെയ്ക്കാവുന്ന ഒന്നല്ലെന്ന് ഇതിന്റെ ഉപജ്ഞാതാവായ മൈക്കേല്‍ മക്ക്ലോസ്‌കി പറയുന്നു. മറിച്ച്, കാണാന്‍ ഭംഗിയുള്ള ഇത്തരം ചെറിയ വൈദ്യുതോല്‍പാദന കേന്ദ്രങ്ങളുടെ വിപണിയ്ക്ക് ഇതോടെ സാധ്യതയൊരുങ്ങുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പലരും ഈ മരം കണ്ട് യഥാര്‍ത്ഥ മരം തന്നെയാണെന്ന് തെറ്റിദ്ധരിച്ചെന്നുവെന്നും മക്ക്ലോസ്‌കി പറഞ്ഞു. ലോഹനിര്‍മ്മിതമായ തായ്ത്തടി ഭാഗവും പ്ലാസ്റ്റിക് കൊണ്ടുള്ള ഇലകളും കണ്ടാല്‍ കൃതിമമാണെന്ന് ആരും ഓര്‍ക്കുക കൂടിയില്ല.

ഇത്രയും ചെറിയ ഒരു മരത്തില്‍ നിന്നും വേണ്ട അളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമോ എന്നതിന് പൂര്‍ണ്ണമായും അതെ എന്നുത്തരം നല്‍കാറായിട്ടില്ലെന്ന് മക്ക്ലോസ്‌കി പറയുന്നു. ഇക്കാര്യത്തില്‍ ഇനിയും ഗവേഷണം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാസ് വേഗാസ് പോലെയുള്ള സ്ഥലങ്ങളില്‍ സെല്‍ ഫോണ്‍ ടവറുകള്‍ ഇത്തരത്തിലുള്ള മരങ്ങളുടെ രൂപത്തില്‍ നിര്‍മ്മിച്ച് കണ്ടിട്ടുണ്ട്. ഇലകളില്‍ നിന്നുള്ള ഊര്‍ജ്ജം അവയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News