ലക്ഷ്മി നായര്‍ക്ക് അന്ന് കൊടുത്തത് കണക്കായിപ്പോയെന്ന് ജനം ഇപ്പോള്‍ പറയുന്നുവെന്ന് സീരിയല്‍ നടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:08 pm

Menu

Published on February 1, 2017 at 10:57 am

ലക്ഷ്മി നായര്‍ക്ക് അന്ന് കൊടുത്തത് കണക്കായിപ്പോയെന്ന് ജനം ഇപ്പോള്‍ പറയുന്നുവെന്ന് സീരിയല്‍ നടി

serial-actress-anitha-nair-on-lakshmi-nair-law-academy-issue

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പ്രതിസന്ധിയിലായിരിക്കെ ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ ലക്ഷ്മി നായരെ തെറിവിളിച്ച് ഇറങ്ങിപ്പോയ സീരിയല്‍ നടി അനിതാ നായര്‍ പ്രതികരണവുമായി രംഗത്ത്.

തന്നെ സമൂഹത്തിനു മുന്നില്‍ മാനം കെടുത്താന്‍ നടത്തിയ നാടകത്തിനു തിരിച്ചടി കൂടിയാണ് ഇപ്പോള്‍ ലക്ഷ്മി നായര്‍ ഏറ്റുവാങ്ങുന്നതെന്ന് അനിത പ്രതികരിച്ചു. ഒരു വര്‍ഷം മുന്‍പ് ഒരു സ്വകാര്യ ചാനലിലെ കുക്കറി ഷോയിലായിരുന്നു സംഭവം.

ഷോ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകവെ ഞാന്‍ നടത്തിയ പ്രതികരണം യൂ ട്യൂബിലിട്ട് എന്നെ അപമാനിക്കാന്‍ നടത്തിയ ശ്രമം എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. അതു വൈറലായി. ഇന്നിപ്പോള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കുട്ടികള്‍ സമരം ചെയ്യുമ്പോഴും ആ വിഡിയോ വൈറലാകുകയാണ്. അന്ന് എനിക്കെതിരെ തിരിഞ്ഞവര്‍ ഇന്ന് എന്നെ അഭിനന്ദിക്കുന്നുവെന്നും അന്ന് ലക്ഷ്മി നായര്‍ക്ക് കൊടുത്തത് കണക്കായിപ്പോയെന്നാണ് ജനം ഇപ്പോള്‍ പറയുന്നതെന്നും അനിതാ നായര്‍ കൂട്ടിച്ചേര്‍ത്തു.

ഷോയിലെ മത്സരാര്‍ഥികളോടുള്ള ലക്ഷ്മി നായരുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് അനിത കയര്‍ത്ത് സംസാരിച്ച് ഇറങ്ങിപ്പോകുന്നതാണ് വിഡിയോയിലുള്ളത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എല്ലാവരും അവരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ എന്നെ അതിനു കിട്ടില്ല. അതുകൊണ്ട് ഞാന്‍ പ്രതികരിച്ചു. ഒടുവില്‍ ഇറങ്ങിപ്പോയി കാറില്‍ കയറാനൊരുങ്ങിയ എന്നെ അപ്പോള്‍ തിരികെ വിളിച്ച് ഒരു മുറിയില്‍ കൊണ്ടു പോയി. അവിടെ വച്ച്  പച്ചത്തെറി വിളിച്ചു. തിരികെ ഞാനും വിളിച്ചു. തുടര്‍ന്ന്, ദേഷ്യത്തോടെ ഞാന്‍ ഇറങ്ങിപ്പോകുന്ന വിഡിയോ ഷൂട്ട് ചെയ്താണ് അവര്‍ പുറത്തു വിട്ടത്, അനിത പറയുന്നു.

ഷൂട്ട് ചെയ്യുന്ന കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ഞാന്‍ എല്ലാം പറഞ്ഞതെന്നും എന്നാല്‍ എത് എഡിറ്റു ചെയ്ത് എന്റെ പ്രതികരണം മാത്രം ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുമെന്നു കരുതിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷ്മി നായര്‍ക്കെതിരെ സമരം ചെയ്യുന്ന ലോ കോളജ് വിദ്യാര്‍ഥികളെ പിന്തുണയ്ക്കാനും അനിത മറന്നില്ല. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് താന്‍ സമരപ്പന്തലില്‍ പോകുമെന്നും അനിത പറഞ്ഞു.

Loading...

More News