ഗൂഗിളില്‍ ജോലി ചോദിച്ച് സുന്ദര്‍ പിച്ചെയ്ക്ക് കത്തെഴുതിയ ഏഴു വയസ്സുകാരിക്ക് ജോലി കിട്ടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:26 am

Menu

Published on April 26, 2017 at 4:22 pm

ഗൂഗിളില്‍ ജോലി ചോദിച്ച് സുന്ദര്‍ പിച്ചെയ്ക്ക് കത്തെഴുതിയ ഏഴു വയസ്സുകാരിക്ക് ജോലി കിട്ടി

seven-year-old-bags-first-job-at-a-tech-company

മാസങ്ങള്‍ക്ക് മുന്‍പ് ഗൂഗിളില്‍ ജോലി അന്വേഷിച്ച് സി.ഇ.ഒ സുന്ദര്‍ പിച്ചെയ്ക്ക് കത്തെഴുതിയ ഏഴു വയസ്സുകാരി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.

ഇപ്പോഴിതാ പേരുകേട്ട ടെക് കമ്പനിയില്‍ തന്നെ ജോലി കരസ്ഥമാക്കിയിരിക്കുകയാണ് ബ്രിട്ടന്‍ സ്വദേശി  ക്ലോ ബ്രിഡ്ജ്വേ. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങളും ടെക് പഠന സഹായികളും നിര്‍മ്മിക്കുന്ന കാനോ (Kano) എന്ന കമ്പനിയിലാണ് ക്ലോ ബ്രിഡ്ജ്വേയ്ക്കും അഞ്ചു വയസുള്ള സഹോദരി ഹോലിയ്ക്കും ജോലി ലഭിച്ചിരിക്കുന്നത്.

കാനോ പുറത്തിറക്കുന്ന ഓരോ ഉല്‍പ്പന്നവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണ് കുഞ്ഞു സഹോദരിമാര്‍ക്കുള്ള ജോലി. വിപണിയില്‍ ഇറക്കുന്നതിനു മുന്‍പ് എല്ലാ പ്രോഡക്ടുകളും ക്ലോ ബ്രിഡ്ജ്വേയും സഹോദരിയും പരിശോധിച്ച് വിലയിരുത്തുമെന്ന് കാനോ വക്താവ് അറിയിച്ചു.

നേരത്തെ ലോകത്തെ ഓരോ ടെക്കിയുടെയും അല്ലെങ്കില്‍ യുവതി യുവാക്കളുടെയും സ്വപ്നമായ ഗൂഗിളില്‍ ഒരു ജോലിക്കു വേണ്ടിയുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് ഏഴു വയസ്സുകാരി ക്ലോ ബ്രിഡ്ജ്വേ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈക്ക് കത്തയച്ചത്.

മറുപടി ലഭിക്കുമെന്ന് കരുതിയല്ല ഇത്തരമൊരു കത്ത് അയച്ചത്. എന്നാല്‍ ഈ കത്തിന് സുന്ദര്‍ പിച്ചൈ മറുപടി നല്‍കിയത് വലിയ വാര്‍ത്തയായി. കഠിനമായി പ്രയത്നിക്കുക, തന്റെ സ്വപ്നങ്ങള്‍ പിന്തുടരുക, പഠനം കഴിഞ്ഞാല്‍ ജോലിക്ക് അപേക്ഷിക്കുക എന്നാണ് സുന്ദര്‍ പിച്ചെ യുകെ സ്വദേശിയായ ക്ലോ ബ്രിഡ്ജ്വേയ്ക്ക് അന്നു മറുപടി നല്‍കിയത്.

ഗൂഗിള്‍ ബോസിന് എന്ന് അഭിസംബോധന ചെയ്ത് സ്വന്തം കൈപ്പടയിലാണ് ഈ കൊച്ചു വിദ്യാര്‍ഥി കത്തെഴുതിയത്. ഈ കത്ത് സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരുന്നു.

Loading...

More News