ഹാദിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ കാരണം പെറ്റമ്മയെ കാണാന്‍ സാധിക്കുന്നില്ല; വൈറലായി യുവതിയുടെ കുറിപ്പ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:40 pm

Menu

Published on December 7, 2017 at 3:50 pm

ഹാദിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ കാരണം പെറ്റമ്മയെ കാണാന്‍ സാധിക്കുന്നില്ല; വൈറലായി യുവതിയുടെ കുറിപ്പ്

shahin-fb-post-viral-about-hadiya-case-tells-her-experinece

ഹാദിയ വിഷയത്തിലും മലപ്പുറത്തെ പെണ്‍കുട്ടികളുടെ ഫ്‌ളാഷ്‌മോബ് വിഷയത്തിലും സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നതിനിടെ ഒരു യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

എറണാകുളം സ്വദേശി ഷാഹിന്‍ ജോജോയുടെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. എന്തൊക്കെ സംഭവിച്ചാലും ശരി, നായിന്റെ മോളെ വീട്ടില്‍ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയൊക്കെ ഫേസ്ബുക്കില്‍ ഹാദിയയ്ക്ക് വേണം സ്വാതന്ത്ര്യം എന്നു കാണുമ്പോള്‍ ഇവരൊക്കെ കാരണം പെറ്റമ്മയെ നേരെ ചൊവ്വെ കാണാന്‍ കഴിയാത്ത ഞാന്‍, എന്നാണ് ഷാഹിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ക്രിസ്ത്യാനിയായ യുവാവുമായി 2005 ല്‍ വിവാഹിതയായ ഷാഹിന്‍ യാഥാസ്തിക മുസ്ലീം കുടുംബത്തിലെ അംഗം എന്ന നിലിയില്‍ അന്ന് ഏറെ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. അമ്മാവന്മാരും പിതൃസഹോദരന്മാരും എല്ലാം അന്ന് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്ത് സംഭവിച്ചാലും ഷാഹിനെ വീട്ടില്‍ കയറ്റരുത് എന്ന നിലപാടെടുത്തത് ഈ ബന്ധുക്കള്‍ ആണെന്നും യുവതി പറയുന്നു.

എന്നാല്‍ ഹാദിയയുടെ സ്വാതന്ത്രത്തിനായി ഇവര്‍ മുറവിളി കൂട്ടുന്നതു കാണുമ്പോഴുള്ള തന്റെ വികാരമാണ് ഷാഹിന്‍ പങ്കുവയ്ക്കുന്നത്.

ഷാഹിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം………

പണ്ട് പണ്ടൊരിക്കല്‍ ഞാനിങ്ങനെ വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്

എന്തൊക്കെ സംഭവിച്ചാലും ശരി …നായിന്റെ മോളെ വീട്ടില്‍ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയൊക്കെ

ളയ വരെ വെറുതെ ഒന്നു പോയിനോക്കി …..

സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂര്‍ത്തുക്കളേ…….!

ഷപ്പോട്ട ഹാദിയ ?? ഹാദിയയ്ക്ക് വേണം സ്വാതന്ത്ര്യം

എന്ന് ,

ഇപ്പോഴും ഈ പറഞ്ഞ ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ നേരെ ചൊവ്വേ കാണാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഞാന്‍ ??

Loading...

More News