വിചിത്ര ഹോബി; ഈ പതിനൊന്നു വയസുകാരിക്ക് കൂട്ട് 8000ലേറെ പാറ്റകള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 10:45 am

Menu

Published on February 6, 2018 at 11:14 am

വിചിത്ര ഹോബി; ഈ പതിനൊന്നു വയസുകാരിക്ക് കൂട്ട് 8000ലേറെ പാറ്റകള്‍

shelby-obsessed-collecting-cockroaches

പലര്‍ക്കും പലതരം ഹോബികളുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ചായിരിക്കും ഹോബികള്‍. എന്നാല്‍ വിനോദത്തിനായി പാറ്റകളെ ഓമനിച്ചു വളര്‍ത്തുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയിലെ ഒക്ലഹോമ സ്വദേശിനി ഷെല്‍ബി കൗണ്ടെര്‍മാന്‍ എന്ന പതിനൊന്നു വയസ്സുകാരിക്കാണ് ഈ വിചിത്ര ഹോബിയുള്ളത്.

മറ്റു കുട്ടികള്‍ പക്ഷിമൃഗാദികളെ വീട്ടില്‍ ഓമനിച്ചു വളര്‍ത്തുമ്പോള്‍ ഷെല്‍ബിക്കൊപ്പമുള്ളത് 8000ലേറെ പാറ്റകളാണ്. പാറ്റ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിച്ചോടുന്ന കുട്ടികള്‍ക്കിടയില്‍ വ്യത്യസ്തമാകുന്നു ഷെല്‍ബിയുടെ പാറ്റ പ്രേമം.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഷെല്‍ബിക്ക് പാറ്റകളോടുള്ള സ്‌നേഹം. കൃത്യമായി പറഞ്ഞാല്‍ 18 മാസം പ്രായമുള്ളപ്പോഴാണ് ഷെല്‍ബി പാറ്റകളുമായി കൂട്ടുകൂടുന്നത്. ആദ്യമാദ്യം അച്ഛന്‍ കൗണ്ടെര്‍മാനും അമ്മ മേഗും മകളുടെ പാറ്റ പ്രേമത്തിനെതിരായിരുന്നു.

പറമ്പില്‍ നിന്നും പഴയവസ്തുക്കള്‍ക്ക് ഇടയില്‍ നിന്നുമൊക്കെയായി ഷെല്‍ബി പാറ്റകളെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു. ഇതിനെയാല്ലാം ആദ്യമാദ്യം അച്ഛനും അമ്മയും നിഷ്‌കരുണം പുറത്താക്കിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ഷെല്‍ബിയുടെ സ്വഭാവം മാറ്റാനായില്ല.

ഷെല്‍ബിക്ക് മൂന്നു വയസായപ്പോഴേക്കും ബെഡ്റൂമില്‍ ഒളിപ്പിച്ചു വച്ച പല പ്ലാസ്റ്റിക് പാത്രങ്ങളിലും അവള്‍ പാറ്റകളെ വളര്‍ത്താന്‍ തുടങ്ങി. ഒടുവില്‍ ഷെല്‍ബിയുടെ അച്ഛനും അമ്മയ്ക്കും ഗത്യന്തരമില്ലാതായി.

മഡഗാസ്‌കര്‍ ഹിച്ചിങ് കോക്രോച്ഛ് എന്ന വിഭാഗത്തില്‍ പെടുന്ന പാറ്റകളെയാണ് കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഷെല്‍ബി വളര്‍ത്തുന്നത്. ആദ്യം പന്ത്രണ്ട് പാറ്റകളുമായി പാറ്റ വളര്‍ത്തല്‍ തുടങ്ങിയ ഈ കുരുന്നിന്റെ കൈവശം ഇപ്പോള്‍ 8000ലേറെ പാറ്റകള്‍ ഉണ്ട്.

പാറ്റകളെ പോലെ ഇത്രയും നിരുപദ്രവകാരികളായ ജീവികള്‍ വേറെ ഇല്ല എന്നാണ് ഷെല്‍ബിയുടെ അഭിപ്രായം. എന്തുകൊണ്ടാണ് ഷെല്‍ബിക്ക് പാറ്റകളോട് ഇത്ര ഇഷ്ടം എന്ന് ചോദിച്ചാല്‍ അതിനു ഉത്തരമില്ല. വീടിനുള്ളില്‍ പ്രത്യേകമായി തയ്യാറാക്കിയ പ്ലാസ്റ്റിക്ക് കണ്ടയിനറുകളിലാണ് ഷെല്‍ബി പാറ്റയെ വളര്‍ത്തുന്നത്. തന്റെ മുറിയില്‍ കിടക്കയിലും തലയിണക്ക് അടിയിലും മേശപ്പുറത്തും തന്റെ ദേഹത്തും ഒക്കെയായി പാറ്റകള്‍ ചാടിത്തുള്ളി നടക്കുന്നത് കാണാനാണ് ഷെല്‍ബിക്ക് എന്നും ഇഷ്ടം.

Loading...

More News