200 രൂപയ്ക്കു വേണ്ടി അമ്മ സ്വന്തം കുഞ്ഞിനെ വിറ്റു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2018 11:42 pm

Menu

Published on May 5, 2017 at 12:35 pm

200 രൂപയ്ക്കു വേണ്ടി അമ്മ സ്വന്തം കുഞ്ഞിനെ വിറ്റു

shocking-mother-sells-child-for-rs-200-tripura

ഗണ്ടച്ചറ (ത്രിപുര): ത്രിപുരയില്‍ 200 രൂപയ്ക്കു വേണ്ടി അമ്മ സ്വന്തം കുഞ്ഞിനെ ഓട്ടോഡ്രൈവര്‍ക്കു വിറ്റെന്ന് ആരോപണം.

ബിപിഎല്‍ വിഭാഗത്തിലുള്ള ആദിവാസി സ്ത്രീയാണ് രണ്ട് വയസ്സ പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റത്. ഏപ്രില്‍ 13നായിരുന്നു സംഭവം. ഗോത്രവര്‍ഗക്കാരിയായ യുവതി ലക്ഷ്മിപുര്‍ ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ ധന്‍ഷായ്ക്കാണ് കുഞ്ഞിനെ വിറ്റത്.

നാല് പെണ്‍കുട്ടികളുടെ പിതാവായ ഓട്ടോ ഡ്രൈവര്‍ക്കാണ് കുഞ്ഞിനെ വിറ്റതെന്നും ഇതിന് തന്റെ സമ്മതമില്ലായിരുന്നുവെന്നും കുട്ടിയുടെ അച്ഛന്‍ ഖാനാജോയ് റിയാങ് പറയുന്നു. ഇദ്ദേഹമാണ് സംഭവം പുറത്തറിയിച്ചത്.

കുഞ്ഞ് മാഖുംബി ഗ്രാമത്തിലാണുള്ളത്. വിഷയം ഗ്രാമമുഖ്യന്റെ ശ്രദ്ധയില്‍പ്പെടുത്തി കുഞ്ഞിനെ തിരികെ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അമ്മയുടെ കൈവശമേ തരികയുള്ളുവെന്ന നിലപാടിലായിരുന്നു ധന്‍ഷായ്. സാമൂഹികക്ഷേമ, സാമൂഹിക വിദ്യാഭ്യാസ വകുപ്പും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

ത്രിപുരയില്‍, കഴിഞ്ഞ 15 ദിവത്തിനിടെ ഇതു രണ്ടാമത്തെ സംഭവമാണ്. നേരത്തെ 11 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ 5,000 രൂപയ്ക്കാണ് ഗോത്രവര്‍ഗക്കാരിയായ സ്ത്രീ വിറ്റത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. രണ്ടുവര്‍ഷത്തിനിടെ പാവപ്പെട്ട ഗോത്ര വര്‍ഗക്കുടുംബങ്ങളിലെ നാലു കുഞ്ഞുങ്ങളെ ത്രിപുരയില്‍ വില്‍പ്പന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

More News