കേരളത്തിലും സാത്താന്‍ സേവയോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 27, 2017 9:23 pm

Menu

Published on May 16, 2017 at 11:31 am

കേരളത്തിലും സാത്താന്‍ സേവയോ?

shocking-report-satan-psycandoz-worship-in-kerala

നന്തന്‍കോട് കൂട്ടക്കൊലപാതകത്തോടനുബന്ധിച്ചാണ് കേരളത്തില്‍ വീണ്ടും സാത്താന്‍ സോവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. സ്വന്തം മാതാപിതാക്കളും സഹോദരിയുമടക്കം നാലു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ സാത്താന്‍ സേവയുടെ ഭാഗമായാണ് താന്‍ ഈ കൊലപാതകങ്ങള്‍ ചെയ്തതെന്നായിരുന്നു ആദ്യം മൊഴി നല്‍കിയിരുന്നത്.

ഇതിനു പിന്നാലെയാണ് കേരളത്തില്‍ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൊച്ചിയിലെ ദ്വീപില്‍ വച്ച് രഹസ്യമായി സാത്താന്‍ ആരാധകര്‍ യോഗം ചേരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജകളാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റ അടിസ്ഥാനത്തില്‍ പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനായുള്ള സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നു എന്നും റിപ്പോര്‍ട്ടകള്‍ പറയുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും നിലവില്‍ ഉണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള പ്രധാന സംഘമാണ് സാത്താന്‍ സേവ വിശ്വാസികളെ ഒരുമിച്ച് ചേര്‍ത്ത് പ്രര്‍ത്ഥന നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍.

വനിതയില്‍ പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോര്‍ട്ടിലാണ് സാത്താന്‍ ആരാധന കേരളത്തില്‍ വ്യാപകമാകുന്നതിന്റെ വിവരങ്ങളുള്ളത്. ഒക്ടോബര്‍ 30നാണ് സംഗമം നടത്താന്‍ സാത്താന്‍ ആരാധകര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫാമിലി പ്ലാനിങ്ങിന്റെ ഭാഗമായി സേഫ് പീരീഡ് നോക്കി മാത്രം ബന്ധപ്പെടാന്‍ താല്‍പര്യം കാണിച്ചിരുന്ന ഭര്‍ത്താവ് ആര്‍ത്തവസമയത്തും മുന്‍കൈ എടുക്കുന്നത് ആദ്യമൊന്നും ആ യുവതി കാര്യമായെടുത്തിരുന്നില്ല. പക്ഷേ, ബന്ധപ്പെടുന്നതിനിടെ പിറുപിറുക്കുന്നതും രക്തത്തില്‍ വിരല്‍ മുക്കി എന്തൊക്കെയോ എഴുതുന്നതും ശ്രദ്ധയില്‍ പെട്ടതോടെ അവര്‍ രഹസ്യമായി മനശ്ശാസ്ത്രജ്ഞനെ കാണുകയായിരുന്നു.

ഭര്‍ത്താവിന്റെ മാനസിക വിഭ്രാന്തികളെകുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ച അവള്‍ ഡോക്ടറുടെ വാക്കുകള്‍ കേട്ട് ഞെട്ടി. കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവ് സാത്താന്‍ ആരാധന പോലെയുള്ള ഏതോ ദുര്‍മന്ത്രവാദം ചെയ്യുന്നതാണ്. ഇക്കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പാലാ സ്വദേശിയായ യുവതി.

2016 ഓഗസ്റ്റില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം രക്തം കുടിപ്പിക്കുകവരെ ചെയ്യുന്നവരെന്നു കരുതുന്ന സാത്താന്‍സംഘത്തെ(ബ്ലാക്ക് മാസ്) കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രഹസ്യാന്വേഷണ വിഭാഗത്തിന് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന് ഒരു ദിവസം മുന്‍പ് പിടിയിലായ രണ്ട് യുവതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. പതിനാലുകാരിയെ പീഡിപ്പിച്ചത് സാത്താന്റെ സംഘത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. അമേരിക്കയില്‍ സ്ഥാപിതമായ ചര്‍ച്ച് ഓഫ് സാത്താന്‍ എന്ന സംഘടനയുടെ വലക്കണ്ണികളാണ് കൊച്ചിയിലേതുമെന്നാണ് അഭ്യൂഹം.

പീഡനത്തിനിരയായ തന്റെ ശരീരത്തില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചു വിട്ടുവെന്ന് പെണ്‍കുട്ടി കുന്നത്തുനാട് സിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. പീഡന കേസില്‍ പിടിയിലായ രണ്ട് യുവതികള്‍ വഴി കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ചുവെന്നും ഹോം സ്റ്റേയിലെ അടച്ചിട്ട മുറിയില്‍ വച്ച് ജ്യൂസ് നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചുവെന്നുമാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

മയക്കത്തില്‍ നിന്നുമുണര്‍ന്നപ്പോള്‍ ഉച്ചത്തിലുളള ആരാധനയാണ് നടന്നിരുന്നതെന്നും കുട്ടി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സാത്താന്‍ സേവ കേരളത്തില്‍ കൂടുന്നതായി വിവരം ലഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളും പൊലീസ് ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്. ഒക്ടോബര്‍ 31 ആണ് സാത്താന്‍ ദിനമായി സംഘം ആഘോഷിക്കാറുളളതെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളില്‍ ആരാധന നടന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ട്, കൊച്ചി, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആരാധന നടന്നിട്ടുള്ളത്. നഗരങ്ങളില്‍ ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളിലും വന്‍കിട ഫ്‌ളാറ്റുകളിലുമാണ് ആരാധന.

ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള കുര്‍ബാനയുടെ വികൃതാനുകരണമെന്ന് അറിയപ്പെടുന്ന കറുത്ത കുര്‍ബാന അര്‍പ്പിച്ചാണിവര്‍ ചെകുത്താനെ ആരാധിക്കുന്നത്. ചെകുത്താനെ വാഴ്ത്തുന്ന ഗാനങ്ങളോടെ തുടങ്ങുന്ന ശുശ്രൂഷ മൂന്നു മണിക്കൂറിലധികം നീളും. മദ്യവും മയക്കുമരുന്നും ഇതിന്റെ ഭാഗമാണ്. കറുത്ത പുരോഹിത വസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാന അര്‍പ്പിക്കുക. കറുത്ത മെഴുകുതിരികള്‍, തലതിരിഞ്ഞ കുരിശ് തുടങ്ങിയവയും ആരാധനയില്‍ ഉപയോഗിക്കും.

ഈ സംഘടനയില്‍ രണ്ടു തരം അംഗങ്ങള്‍ ആണുള്ളത്. സാധാരണ അംഗങ്ങളും ആക്ടീവ് അംഗങ്ങളും. ആക്ടീവ് അംഗങ്ങളായി എല്ലാവര്‍ക്കും ചേരാന്‍ സാധിക്കില്ല. പ്രവര്‍ത്തന മികവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം സംഘം നേരിട്ടു ക്ഷണിച്ചാലേ ആക്ടീവ് മെമ്പര്‍ ആകാന്‍ സാധിക്കൂ. അവിടെയും വിശ്വാസമാര്‍ജിച്ചാല്‍ പൂജകള്‍ അര്‍പ്പിക്കുന്നതില്‍ തുടങ്ങി മറ്റ് ആരാധനകളിലെല്ലാം പങ്കെടുക്കാന്‍ കഴിയും. ഇതിനിടെ മയക്കു മരുന്നു മാഫിയയുമായി സംഘത്തിന് ബന്ധമുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

 

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News