വേനൽക്കാലത്ത് മുട്ട കഴിക്കുന്നവർ അറിയാൻ....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:52 pm

Menu

Published on May 10, 2018 at 10:11 am

വേനൽക്കാലത്ത് മുട്ട കഴിക്കുന്നവർ അറിയാൻ….!

should-you-avoid-eating-eggs-during-summer-2

നാടെങ്ങും കടുത്ത വേനലിന്റെ പിടിയിലമരുകയാണ്. എന്നാൽ ഈ സമയത്ത് നമ്മൾ എല്ലാവരും മറന്നുപോകുന്ന കാര്യമാണ് ആരോഗ്യ സംരക്ഷണം. ഇതുമതി നമ്മളെ നിത്യ രോഗി എന്ന ലേബലിലേക്ക് തള്ളിവിടാൻ. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് ഭക്ഷണ കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വേനല്‍ക്കാലത്ത് കഴിയ്ക്കാന്‍ പാടില്ലാത്തതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. മുട്ട ഇതില്‍ ഏത് ഗ്രൂപ്പില്‍ പെടുമെന്ന് പലര്‍ക്കും അറിയില്ല. ധാരാളം പോഷകങ്ങള്‍ നിറഞ്ഞതാണ് മുട്ട എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വേനല്‍ക്കാലത്ത് മുട്ട കഴിയ്ക്കുന്നതിന് ചെറിയ നിയന്ത്രണങ്ങള്‍ വെയ്ക്കുന്നത് നല്ലതാണ്. എന്തുകൊണ്ട് മുട്ട വേനല്‍ക്കാലത്ത് കഴിയ്ക്കാന്‍ പാടില്ലെന്നത് പലര്‍ക്കും അറിയില്ല. വേനല്‍ക്കാലത്ത് മുട്ട കഴിച്ചാല്‍ ദോഷങ്ങളും ഗുണങ്ങളും ഉണ്ട് അവ എന്തൊക്കെയെന്ന് നോക്കാം.ദഹനപ്രശ്‌നങ്ങള്‍
പ്രധാനമായും ദഹനപ്രശ്‌നങ്ങളാണ് മുട്ട വേനല്‍ക്കാലത്ത് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്. മുട്ട കഴിക്കുന്നത് അല്‍പം കുറച്ചില്ലെങ്കില്‍ അത് ഗുരുതരമായ ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കും.

ദാഹം വര്‍ദ്ധിപ്പിക്കും
വേനല്‍ക്കാലത്തുള്ള മുട്ട തീറ്റ പലപ്പോഴും നമ്മുടെ ദാഹത്തെ ഇരട്ടിയാക്കും.

നിര്‍ജ്ജലീകരണം
ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് പലപ്പോഴും മുട്ട കാരണമാകും. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ പലപ്പോഴും അത് മരണത്തിലേക്ക് വരെ നമ്മളെ കൊണ്ടു ചെന്നെത്തിക്കും.വയറിന്റെ അസ്വസ്ഥതകള്‍
വയറിന്റെ അസ്വസ്ഥതകള്‍ കൂടുതലാക്കാനും മുട്ട കഴിയ്ക്കുന്നത് കാരണമാകും. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളാണ് വേനല്‍ക്കാലത്ത് മുട്ട നല്‍കുന്നത്.

ശാരീരിക ക്ഷീണം കുറയ്ക്കാന്‍
ശാരീരിക ക്ഷീണത്തിന് മുട്ട കഴിയ്ക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് മുട്ട കഴിക്കുമ്പോൾ അല്‍പം ശ്രദ്ധിക്കണം എന്നതാണ് സത്യം. എന്നാല്‍ മുട്ട കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

വിയര്‍പ്പ് കുറയ്ക്കുന്നു
വിയര്‍പ്പ് കുറയ്ക്കാനും മുട്ടയ്ക്ക് കഴിയും. വേനല്‍ക്കാലത്ത് മുട്ട കഴിയ്ക്കുന്നതില്‍ അല്‍പം നിയന്ത്രണം പാലിച്ചാല്‍ മാത്രം മതി.വേനലില്‍ എത്ര മുട്ട
മുട്ട കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കണം. വേനല്‍ക്കാലത്ത് ആകെ രണ്ട് മുട്ട മാത്രമേ കഴിക്കാൻ പാടുള്ളു. രണ്ടിലധികം മുട്ട കഴിച്ചാല്‍ അത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പുഴുങ്ങിയ മുട്ട ആരോഗ്യകരം
പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതാണ് വേനല്‍ക്കാലത്ത് നല്ലത്. മറ്റു രീതിയില്‍ പാചകം ചെയ്ത മുട്ടകള്‍ കഴിയ്ക്കുന്നത് പരമാവധി കുറയ്ക്കുക.

Loading...

More News