ചൈനീസ് വിഭവങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് അറിയാമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2017 5:21 am

Menu

Published on May 17, 2017 at 12:21 pm

ചൈനീസ് വിഭവങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് അറിയാമോ?

side-effects-chinese-food

ഭക്ഷണ ശീലത്തില്‍ മലയാളികള്‍ എന്നും സമ്പന്നരാണ്. കാരണം അത്രയധികം വിഭവങ്ങളാണ് നമ്മുടെ ആഹാര ശ്രേണിയിലുള്ളത്.

ഇതിലേക്കായിരുന്നു ചൈനീസ് വിഭവങ്ങളുടെ കടന്നുവരവ്. അതും വളരെ പെട്ടെന്ന്. ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ ചൈനീസ് രുചിയുടെ ആരാധകരാണ്. ഏതെങ്കിലും ഒരു ചൈനീസ് ഉല്‍പ്പന്നമില്ലാത്ത അടുക്കള ഇല്ലാതായിരിക്കുന്നു. കറിക്കൂട്ടുകളില്‍ തുടങ്ങി പ്രിയ വിഭവങ്ങള്‍ വരെ ചൈനീസ്മയം.

എന്നാല്‍ ഇവ എത്രത്തോളം ആരോഗ്യത്തിനു ഹാനികരമാണെന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? രുചി കൂടുന്നതിനനുസരിച്ച് നിങ്ങളുടെ ആരോഗ്യവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓര്‍ത്തിട്ടുണ്ടോ.

മലയാളികള്‍ ഇന്ന് ഹോട്ടലുകളില്‍ ചെന്നാല്‍ മിക്കവാറും ഓര്‍ഡര്‍ ചെയ്യുന്നത് ഫ്രൈഡ് റൈസ്, ന്യൂഡില്‍സ്, ചില്ലിഗോബി, ഗോബിമഞ്ചുരിയന്‍, പനീര്‍ ബട്ടര്‍ മസാല, ബീഫ് ചില്ലി, ചില്ലി ചിക്കന്‍, ബട്ടര്‍ചിക്കന്‍, സ്വീറ്റ് സോര്‍ ചിക്കന്‍, ഡ്രാഗണ്‍ ചിക്കന്‍, സ്വെഷ്വാന്‍ ചിക്കന്‍ ഫ്രൈഡ് റൈസ് എന്നിങ്ങനെയാകുന്നു. ഇവിടെയാണ് മലയാളിയുടെ ഭക്ഷണത്തോടുള്ള സംസ്‌കാരവും മാറിയിരിക്കുന്നത്.

സോസും ചൈനീസ് മസാലക്കൂട്ടുകളും നിറഞ്ഞ ചൈനീസ് വിഭവങ്ങള്‍ ഭക്ഷിക്കുന്നവന്റെ വയര്‍ വെടിമരുന്നു വഹിക്കുന്ന കതിനാക്കുറ്റിക്കുസമാനമാണ്. ഇതുവഴിയുണ്ടാകുന്ന വയറിനകത്തെ അമ്ലത്തിന്റെ ആധിക്യമാണ് ദഹനശേഷി നശിപ്പിക്കുന്നത്. മിതമായ തോതില്‍ അമ്ലമുള്ളയാള്‍ക്കു നല്ല ദഹനമുണ്ടാവുന്നു. എന്നാല്‍ അമ്ലം കൂടിയ ആള്‍ നിത്യഉദരഗത്തിനിരയായാകുന്നു.

മധുരവും പുളിപ്പുമുള്ള ചൈനീസ് മസാലക്കൂട്ടുകളില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നവന്റെ വയറിനകത്ത് അമ്ലം നിറയുകയാണ് ചെയ്യുന്നത്. മരണം വരെ ഉദരരോഗം അയാളെ വിട്ടൊഴിയുകയില്ല. എപ്പോഴും ഒരേ പേരുതന്നെ കേള്‍ക്കുമ്പോഴുള്ള നീരസം ഒഴിവാക്കാനാണോ എന്നറിയില്ല, വായില്‍ കൊള്ളാത്ത പല പേരുകളും ഹോട്ടല്‍ മെനുവില്‍ കാണാം. ഇതെന്തു സാധനമെന്ന് അറിയാനുള്ള ആകാംക്ഷയില്‍ വാങ്ങിക്കഴിക്കുന്നവര്‍ പലപ്പോഴും നശിപ്പിക്കുന്നത് സ്വന്തം കീശയിലെ കാശും ആരോഗ്യവുമാണ്.

എന്നാല്‍ യഥാര്‍ഥ ചൈനീസ് വിഭവങ്ങള്‍ ആരോഗ്യകരമാണ് എന്നതാണ് ആ വസ്തുത. അവയില്‍ 40 ശതമാനത്തോളം പച്ചക്കറികളും 20 ശതമാനത്തോളം മാംസവും ഉണ്ട്. അതു കൊണ്ടു തന്നെ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വൈറ്റമിനുകളും മിനറലുകളും എന്നിവ അവയില്‍ ധാരാളമുണ്ടു താനും.

ഇന്ത്യന്‍ ചൈനീസ് ഫൂഡുകളാണ് പലപ്പോഴും അനാരോഗ്യകരമായി പാകപ്പെടുത്തുന്നത്. ഉദാഹരണമായി ഫ്രൈഡ് റൈസ് തന്നെയെടുക്കാം. നമ്മുടെ രീതിയില്‍ അതില്‍ പേരിനു മാത്രമേ പച്ചക്കറികള്‍ ഉണ്ടാകൂ. അവശ്യത്തിലധികം സോയ സോസ് ചേര്‍ക്കുന്നുമുണ്ട്. സോയാസോസില്‍ മറഞ്ഞിരിക്കുന്ന പ്രധാന വില്ലന്‍ ഉപ്പ് ആണ്. അതു പോലെ തക്കാളി സോസില്‍ കാലറി കൂടുതലാണ്.

അടുത്തത് അജിനോമോട്ടോ എന്ന മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെ സാന്നിധ്യമാണ്. യഥാര്‍ഥ ചൈനീസ് വിഭവത്തില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് വളരെ കുറച്ചേ ചേര്‍ക്കാറുള്ളൂ. ഫ്‌ളേവര്‍ നല്‍കുക എന്നതാണിതിന്റെ ലക്ഷ്യം.

അജിനോമോട്ടോയ്ക്കു പകരമായി ചൈനക്കാര്‍ ഉപ്പും പഞ്ചസാരയും ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി വിഭവങ്ങൡ ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ചൈനീസ് ഫൂഡില്‍ അജിനോമോട്ടോ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ശരിക്കും അത്ര അപകടകാരിയല്ല. എന്നാല്‍ ഒട്ടേറെ വിഭവങ്ങളില്‍ ഇത് ചേര്‍ക്കുമ്പോഴാണ് സുരക്ഷിത അളവ് കടക്കുന്നത്. അതു കുട്ടികളുട കാര്യത്തില്‍ കൂടുതല്‍ അപകടകരമാകുന്നു. അജിനോമോട്ടോ അമിതമായി ഉള്ളില്‍ ചെല്ലുന്നത് കുട്ടികളില്‍ എ ഡി എച്ച് ഡി, പഠനവൈകല്യം എന്നിവയ്ക്കു കാരണമാകുന്നു.

നിറങ്ങളുടെ ഉപയോഗമാണ് മറ്റൊരു പ്രശ്‌നം. ചില്ലി ചിക്കനിലും മറ്റും ചുവപ്പും നിറം ചേര്‍ക്കാറുണ്ട്. അതു പോലെ ഉപ്പിന്റെ അമിത ഉപയോഗം ബി.പി വര്‍ദ്ധിപ്പിക്കും. സോസിലെ അധിക കാലറി ശരീരഭാരവും വര്‍ധിപ്പിക്കും. എരിവ്, മസാലകള്‍ എന്നിവ അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ചൈനീസ് വിഭവങ്ങളില്‍ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് വളരെ കൂടുതലാണ്. അഡിഡിറ്റിക്ക് വേറൊന്നും വേണ്ടെന്ന് ചുരുക്കം. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കാനും ഇത് കാരണമാകും.

കൂടാതെ ചൈനീവ് വിഭവങ്ങള്‍ കടുത്ത തലവേദനയ്ക്കും കാരണമാകാറുണ്ട്. ചൈനീസ് വിഭവങ്ങളിലടങ്ങിയിരിക്കുന്ന മോണോസോഡിയം ഗ്ലൂട്ടാമേറ്റാണ് ഇവിടെ വില്ലന്‍. ഇവ മസിലുകള്‍ക്കും ദോഷകരമാണ്.

ധാരാളം ഉപ്പടങ്ങിയ ചൈനീസ് വിഭവങ്ങള്‍ ധാരാളം കഴിക്കുന്നത് ബ്ലഡ് പ്രഷര്‍ കൂടാനും ഹൈപ്പര്‍ടെന്‍ഷനും വഴിവെക്കും. ഇത് ഹൃദയാരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ഓര്‍ക്കുക.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News