എപ്പോഴും ച്യൂയിംഗ് ഗം വായിലിട്ട് നടക്കുന്നവർ സൂക്ഷിച്ചോളൂ....!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:47 pm

Menu

Published on March 12, 2018 at 3:54 pm

ച്യൂയിംഗ് ഗം എപ്പോഴും വായിലിട്ട് നടക്കുന്നവർ സൂക്ഷിച്ചോളൂ….!!

side-effects-of-chewing-gum

ഇന്നത്തെ യുവാക്കളിൽ മിക്കയാളുകളിലും കണ്ടുവരുന്ന ഒരു ശീലമാണ് ച്യൂയിംഗ് ഗം ചവച്ച് നടക്കുന്നത്. ബോറടി മാറ്റാനും സ്റ്റൈല്‍ കാണിക്കാനും വെറുതെ ഇരിക്കുമ്പോഴുമെല്ലാം ച്യൂയിംഗ് ഗം ചവയ്ക്കാറുണ്ട്. എന്നാൽ ഈ ശീലം ജീവന് തന്നെ ആപത്താണെന്ന കാര്യം പലർക്കും അറിയില്ല. ദിവസം നാലും അഞ്ചും ച്യൂയിംഗ് ഗം ചവയ്ക്കുന്നത് തലവേദനയ്ക്കും തലചുറ്റലിനുമൊക്കെ കാരണമാകാറുണ്ട്.

ഇത് കഴിക്കുമ്പോൾ ശരീരത്തില്‍ ആവശ്യത്തിന് പോഷകവും ധാതുക്കളും ലഭിക്കാതാവും. സ്ഥിരമായി ച്യൂയിംഗ് ഗം ചവയ്ക്കുന്നത് ദഹനത്തെ വരെ ബാധിക്കാനിടയുണ്ട്. ച്യൂയിംഗത്തിൽ അടങ്ങിയിരിക്കുന്ന ടൈറ്റാനിയം ഓക്‌സൈഡ് ശരീരത്തില്‍ അമിതമായി ചെന്നാല്‍ പല മാരകരോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. പലയാളുകളും ച്യൂയിംഗ് ഗം വിഴുങ്ങിപ്പോകാറുണ്ട്.

ഇത് പിന്നീട് വയറില്‍ അടിഞ്ഞുകൂടി ഉപ്പും മറ്റു ധാതുക്കളും സ്വാംശീകരിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ഇതിലൂടെ ധാരാളം കൃത്രിമ മധുരം വയറ്റിലെത്താനിടവരികയും ചെയ്യും. ച്യൂയിംഗ് ഗം അമിതമായി ഉപയോഗിക്കുന്നതോടെ എന്‍സൈമുകളുടെ പ്രവര്‍ത്തനം തകരാറിലാകും. ഇത് പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്യും. സ്ഥിരമായി ച്യൂയിംഗ് ഗം ചവയ്ക്കുന്നത് കുടലിലെ കോശങ്ങളില്‍ തകരാറുകള്‍ ഉണ്ടാക്കുന്നു. ഇതോടെ പോഷകങ്ങളെ വലിച്ചെടുക്കാന്‍ കോശങ്ങള്‍ക്ക് കഴിയാതെ വരുമെന്നും ഗവേഷകർ പറയുന്നു.

Loading...

More News