അമിതമായി വെള്ളം കുടിക്കുന്നവർ സൂക്ഷിക്കുക....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:46 pm

Menu

Published on March 12, 2018 at 11:38 am

അമിതമായി വെള്ളം കുടിക്കുന്നവർ സൂക്ഷിക്കുക….!

side-effects-of-drinking-too-much-water

വെള്ളം എത്ര കുടിക്കുന്നുവോ അത്രയും നല്ലതാണെന്നാണ് നമ്മൾ ഇതുവരെ കേട്ടിട്ടുള്ളത്. എന്നാൽ അമിതമായ വെളളം കുടി പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് പലർക്കും അറിയില്ല. ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണം. എന്നാല്‍ ശരീരം ആവശ്യപ്പെടുന്നതിലും അധികം വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദ്രവ തുലനാവസ്ഥയെ ദോഷകരമായി ബാധിക്കാനിടയാകും. അമിതമായ വെളളം കൂടി മൂലം തലവേദന, ശരീരവേദന,മനംപിരട്ടൽ എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്.

ശരീരത്തിൽ അമിതമായി വെള്ളമെത്തുമ്പോൾ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിൽ സമ്മര്‍ദ്ദം ഉണ്ടാകുന്നു. ഇത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും സമ്മര്‍ദ്ദം അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യും.ഒരിക്കലും മറ്റൊരാൾ കുടിക്കുന്ന വെള്ളത്തിന്റെ അത്രയും തന്നെ നമ്മളും കുടിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ലിംഗം, വയസ്, ഉയരം, ഭാരം, വ്യായാമക്രമം, ദിനചര്യ, രോഗങ്ങള്‍, തുടങ്ങിയ ഘടങ്ങളെ അടിസ്ഥാനപ്പെടുത്തിവേണം ശരീരത്തിനു ആവശ്യമായ വെള്ളം എത്രയെന്ന് തീരുമാനിക്കേണ്ടത്.

ധാരാളം വെള്ളം ശരീരത്തിലെത്തുമ്പോൾ സ്വാഭാവികമായും കൂടുതൽ തവണ മൂത്രമൊഴിക്കാൻ തോന്നും. ഇതുവഴി ശരീരത്തിന് ആവശ്യമായ ധാതുക്കള്‍ കൂടുതലായി നഷ്ടപ്പെടാനും ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയാനും കാരണമാകും. കൂടുതല്‍ വെളളം കുടിക്കുമ്പോള്‍ വൃക്കകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. ഇത് വൃക്കയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ചെയ്യും.

Loading...

More News