നിങ്ങൾക്ക് കണ്ണിന് അടുത്തായി മറുകുണ്ടോ?? significance of mole near eye

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 18, 2021 3:54 pm

Menu

Published on February 28, 2020 at 10:20 am

നിങ്ങൾക്ക് കണ്ണിന് അടുത്തായി മറുകുണ്ടോ??

significance-of-mole-near-eye

കണ്ണുകൾ മനസ്സിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. മനുഷ്യശരീരത്തിലെ സുപ്രധാനവും വദന സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതുമായ അവയവമാണു കണ്ണുകൾ. കണ്ണിനുള്ളിലും കണ്ണിനടുത്തായും വരുന്ന മറുകുകൾ ഓരോരോ ഫലങ്ങളെ സൂചിപ്പിക്കുന്നു.

വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്.ഇക്കൂട്ടർ പെട്ടെന്നു പണക്കാരാകുമെന്നാണു പറയപ്പെടുന്നത്. തൊഴിലിലോ,ബിസിനസ്സിലോ പ്രാവീണ്യം തെളിയിച്ചില്ലെങ്കിലും ഇവർക്ക് എളുപ്പത്തിൽ ധനം കരഗതമാകുന്നതാണ്. ഇടതു കണ്ണിലാണ് മറുകെങ്കിൽ, ആ വ്യക്തി അല്പം ഗർവുള്ളവനും അഹംഭാവം ഉള്ളവരും ആയിരിക്കും .

വലതുഭാഗത്തെ കൺപോളയിലെ മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നത്. സ്വയം വലിയവനാണെന്ന ഒരു തോന്നലുള്ളവരാണ് ഇക്കൂട്ടർ. എല്ലാക്കാര്യങ്ങൾക്കും വലിയ തോതിൽ പണം ചെലവഴിക്കുന്നവരാണ് ഇക്കൂട്ടർ. ഇടത്തെ കൺപോളയിൽ മറുകുള്ളവർ വളരെ സാധാരണമായ ജീവിതം നയിക്കുന്നവരായിരിക്കും. ഇക്കൂട്ടർക്ക് പണത്തിനു അപര്യാപ്തത അനുഭവപ്പെടാറുണ്ട്. പൊതുവെ മുകളിലെ കൺപോളയിൽ മറുകുള്ളവർ ഭാഗ്യവാന്മാരും സമ്പത്തുള്ളവരുമായിരിക്കും. താഴത്തെ കൺപോളയിൽ മറുകുള്ളവർ നിർഭാ ഗ്യവാന്മാരും ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവരുമായിരിക്കും.

മറുക് ദൃശ്യമായിരിക്കുന്നതു കൺതടത്തിലാണെങ്കിൽ, ആ വ്യക്തി സമാധാന കാംക്ഷിയായിരിക്കും. പക്ഷെ ഇക്കൂട്ടക്ക് ജീവിതത്തിൽ വളരെയധികം വേദനകൾ സഹിക്കേണ്ടതായി വരാറുണ്ട്. പുരികത്തിനും കണ്ണുകൾക്കും ഇടയ്ക്ക് നേതൃഗുണമുള്ളവരും കുടുംബത്തോട് അടുപ്പമുള്ളവരുമാണ്

Loading...

More News