കാൽപ്പാദം നോക്കി രോഗങ്ങൾ കണ്ടെത്താം ...!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2017 7:41 am

Menu

Published on September 11, 2017 at 11:02 am

കാൽപ്പാദം നോക്കി രോഗങ്ങൾ കണ്ടെത്താം …!

signs-of-disease-your-feet-can-reveal

ഒരാളുടെ കാൽപ്പാദം നോക്കി അയാളിൽ എന്തെങ്കിലും രോഗങ്ങളുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കും. പലപ്പോഴും കാല്‍പ്പാദത്തിന് വേണ്ടത്ര ശ്രദ്ധ പലരും കൊടുക്കാറില്ല. എന്നാൽ കാൽപ്പാദത്തിൻറെ അടിവശത്ത് ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കാല്‍പാദം നോക്കി രോഗങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.

കാല്‍പ്പാദത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യുന്നില്ലെന്നാണ് സൂചിപ്പിക്കുന്നത്. ഇത് ഹൃദയാഘാത സാധ്യത ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഹൃദയത്തിന് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുമ്പോഴാണ് കാല്‍പ്പാദം വീങ്ങുന്നത്.കാല്‍പാദത്തിലെ തൊലി അടര്‍ന്നു പോകുന്നുണ്ടെങ്കിൽ ഇത് നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ലെന്നാണ് സൂചിപ്പിക്കുന്നത്.കാല്‍വിരലുകളുടെ നഖങ്ങളില്‍ നെടുകെ വരമ്പുപോലെ കാണപ്പെട്ടാൽ ഇത് ദഹനപ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. സ്‌ട്രെസ് കൂടുതലുണ്ടാകുമ്പോൾ ഈ ഭാഗം കൂടുതൽ ഉയർന്നു നിൽക്കുന്നു.

കാൽപാദത്തിൽ ചുവന്ന നിറം ഉണ്ടാകുന്നത് ഇമോഷണല്‍ സ്‌ട്രെസിനേയും ഇരുണ്ട നിറം ഉണ്ടാകുന്നത് മുറിവുകളെയുമാണ് സൂചിപ്പിക്കുന്നത്. കാലിന്റെ ഹീലുകള്‍ക്കു മുകളിലായി ഞരമ്പുപോലുള്ള ഭാഗം മൃദുവും സ്‌പോഞ്ച് പോലെ അമര്‍ന്നു പോകുന്നതുമാണെങ്കില്‍ ഇത് വന്ധ്യതാ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. കാൽപാദത്തിൻറെ പുറകുവശം വ്രണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ ശരീരത്തിന്റെ സ്ഥിതി ശരിയല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഷോള്‍ഡര്‍ സംബന്ധമായ അസുഖങ്ങളെയും ഇത് സൂചിപ്പിക്കുന്നു.

ശരീരത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കാല്‍പാദത്തിൻറെ നിറം വിളറിയതാണെങ്കിൽ ശരീരത്തിലെ രക്തപ്രവാഹം ശരിയല്ലെന്നാണ് സൂചിപ്പിക്കുന്നത്. ഹീലിനോടു ചേര്‍ന്നു പരന്ന ഭാഗത്ത് തടിപ്പുണ്ടായാൽ ഇത് ലിവര്‍, വയര്‍ എന്നീ ഭാഗങ്ങൾക്കുള്ള അസുഖത്തെയാണ് സൂചിപ്പിക്കുന്നത്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News