ആത്മാര്‍ഥത കൂടി; കമ്പനി ജീവനക്കാരനെ പിരിച്ചുവിട്ടു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:15 am

Menu

Published on November 4, 2017 at 3:55 pm

ആത്മാര്‍ഥത കൂടി; കമ്പനി ജീവനക്കാരനെ പിരിച്ചുവിട്ടു

sincere-employee-fired-with-termination-notice

മാഡ്രിഡ്: ഒരു കമ്പനിയില്‍ ആത്മാര്‍ഥമായി ജോലി ചെയ്താല്‍ ആ ജീവനക്കാരന് കമ്പനിയില്‍ നല്ല പേരുതന്നെ ഉണ്ടാകും. മാത്രമല്ല ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഒക്കെ ലഭിക്കും. എന്നാല്‍ ജോലിയിലെ ആത്മാര്‍ഥത കാരണം പണി തെറിച്ചാലോ? അത്തരമൊരു അനുഭവമാണ് സ്‌പെയിനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ ജീന്‍ പിക്ക് ഉണ്ടായിരിക്കുന്നത്.

സമയത്തിന് ഓഫീസിലെത്താതിരിക്കുകയും നേരത്തെ ഇറങ്ങുകയും ചെയ്യുന്ന ആളേ ആയിരുന്നില്ല അദ്ദേഹം. തന്നാലാവും വിധം ജോലിയെടുക്കാന്‍, അതിരാവിലെയെത്തി ഇരുട്ടുവോളം കഷ്ടപ്പെടുന്നതായിരുന്നു ജീന്‍ പിയുടെ പതിവ്. ഒടുവില്‍ എന്തായി, അദ്ദേഹത്തിന്റെ പണി തെറിച്ചു.

പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിന്റെ ബാഴ്സലോണ ബ്രാഞ്ചിന്റെ മാനേജറായിരുന്നു ജീന്‍ പി. സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി ദിവസവും പുലര്‍ച്ചെ അഞ്ചിന് എത്തുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ശീലം. മറ്റു ജീവനക്കാര്‍ എത്തുന്നതിനു മുന്‍പ് സാധനങ്ങള്‍ അതാതിന്റെ സ്ഥാനത്ത് വൃത്തിക്ക് എടുത്തു വയ്ക്കുന്നതിലായിരുന്നു ജീനിന്റെ ശ്രദ്ധ. ഇങ്ങനെ മണിക്കൂറുകള്‍ മുമ്പേ ജോലിക്കെത്തുന്നതിനു ഓവര്‍ ടൈം ശമ്പളം പറ്റുന്നെന്നു കരുതിയെങ്കില്‍ അതുതെറ്റി. അതുതന്നെയാണ് ഒടുവില്‍ വിനയായതും.

കമ്പനിയുടെ ഓവര്‍ടൈം നിയമങ്ങള്‍ തെറ്റിച്ചെന്നും ഒറ്റയ്ക്ക് ഷോപ്പില്‍ മണിക്കൂറുകള്‍ ചെലവഴിച്ചെന്നും ചൂണ്ടിക്കാട്ടി, ഇത് കടുത്ത നിയമലംഘനമാണെന്നു സൂചിപ്പിച്ചാണ് ജീനിനെ പിരിച്ചുവിട്ടത്.

ഇതിനെതിരെ ജീന്‍ എംപ്ലോയ്മെന്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. 12 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. നേരത്തേ വരുന്നത് കുറ്റമാണെന്ന് പിരിച്ചു വിടുന്നതിന് മുന്‍പ് ആരും പഞ്ഞിട്ടില്ല. ജോലി സമ്മര്‍ദ്ദവും ടാര്‍ജറ്റ് നേടിയെടുക്കാനുമാണ് കഷ്ടപ്പെട്ടതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

ജോലി സമ്മര്‍ദവും ടാര്‍ഗെറ്റ് നേടിയെടുക്കാനുള്ള തത്രപ്പാടും കാരണമാണ് തന്റെ കക്ഷി ഇങ്ങനെ ചെയ്തതെന്നും വാദിച്ചു. ജീന്‍ നേരത്തേ വന്ന് കഠിനാധ്വാനം ചെയ്യുന്നതിന്റെ നേട്ടമെടുക്കുന്നത് കമ്പനിയാണെന്നും അഭിഭാഷകന്‍ ഓര്‍മ്മിപ്പിച്ചു. കേസില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്.

Loading...

More News