വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 4:35 pm

Menu

Published on January 10, 2017 at 3:19 pm

വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്…. !

singer-vaikom-vijayalakshmi-may-soon-get-the-gift-of-vision

കോട്ടയം: ജന്മനാ കാഴ്ചയില്ലാതിരുന്ന മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്. വിജയലക്ഷ്മിക്ക് ചെറുതായി കാഴ്ച തിരിച്ചു കിട്ടിയെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. അധികം വൈകാതെ കാഴ്ച പൂര്‍ണമായും ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഇവർ അറിയിച്ചു. ഇപ്പോൾ വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും പ്രകാശം തിരിച്ചറിയാനും വിജയലക്ഷ്മിക്ക് സാധിക്കുന്നുണ്ട്.കാഴ്ച തിരികെലഭിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇപ്പോൾ വിജയലക്ഷ്മി. കാഴ്ച ലഭിച്ചാല്‍ ആരെയാണ് ആദ്യം കാണേണ്ടതെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ വിജയലക്ഷമിക്കുള്ളു.തന്റെ എല്ലാ വിജയങ്ങള്‍ക്കും കൂടെ നിന്ന് തന്റെ കണ്ണായി പ്രവര്‍ത്തിച്ച മാതാപിതാക്കളെ കാണണം.കൂടാതെ തന്റെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോകുന്നയാളെയും കാണാൻ കൊതിച്ചിരിക്കുകയാണ് വിജയലക്ഷ്മി. ഓരോ ദിവസവും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വർദ്ധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു.ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്‌ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞുതുടങ്ങിയതെന്ന് ഡോക്ടർമാർ പറഞ്ഞു.സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും നൽകിക്കൊണ്ടിരിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി മനസ്സ് കീഴടക്കാന്‍ കഴിഞ്ഞ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരം കൊണ്ടുമാണ് ഇവർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ”കാറ്റേ കാറ്റേ നീ…” എന്ന ഗാനത്തിലൂടെ സംഗീതലോകത്തേയ്ക്ക് കടന്നു വന്ന വൈക്കം വിജയലക്ഷ്മിക്ക് ഈ ഗാനത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ ലഭിച്ചു.വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയില്‍ പാടുവാനുള്ള കഴിവും വിജയലക്ഷ്മിക്കുണ്ട്.ബാഹുബലി അടക്കമുളള ബ്രഹ്മാണ്ഡ ചിത്രത്തില്‍ വരെ പാടി തെന്നിന്ത്യയിലും വിജയലക്ഷ്മി മികച്ച ഗായികയായി അറിയപ്പെട്ടു. ഇപ്പോൾ പൂര്‍ണ്ണമായും കാഴ്ച കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് വിജയലക്ഷ്മി.

Loading...

More News