ബിഹാറിൽ പട്ടാപ്പകൽ പെൺകുട്ടിക്കുനേരെ യുവാക്കളുടെ അക്രമം; കണ്ടുരസിച്ച് കാഴ്ചക്കാർ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:43 pm

Menu

Published on April 30, 2018 at 10:48 am

ബിഹാറിൽ പട്ടാപ്പകൽ പെൺകുട്ടിക്കുനേരെ യുവാക്കളുടെ അക്രമം; കണ്ടുരസിച്ച് കാഴ്ചക്കാർ

six-men-molest-minor-girl-on-bihar-road

പട്ന∙ ബിഹാറിലെ ജെഹാനാബാദിൽ നടുറോഡിൽ പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ ആക്രമം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏഴോളം യുവാക്കൾ ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം കണ്ടിട്ടും പ്രതികരിക്കാതെ നാട്ടുകാർ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തുകയായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ വസ്ത്രങ്ങൾ യുവാക്കൾ പിടിച്ചുവലിക്കുകയും കീറാൻ ശ്രമിക്കുകയും ചെയ്തു. സഹായത്തിനായി പെൺകുട്ടി ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുന്ന ആളുകളോട് അപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ല. പെൺകുട്ടിയെ യുവാക്കൾ സംഘം ചേർന്ന് ആക്രമിക്കുന്നതിൻറെ രണ്ടു വീഡിയോകളാണ് പ്രചരിക്കുന്നത്. പെൺകുട്ടി എതിർക്കുന്നതും നിലവിളിച്ച്​ സഹായത്തിന്​ അഭ്യർത്ഥിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും വിഡിയോയിൽ ഉണ്ടായിരുന്ന ബൈക്കിൻറെ നമ്പർ പിന്തുടർന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .

Loading...

More News