സ്ത്രീകളുടെ സുരക്ഷക്ക് സ്മാര്‍ട് ഷൂ.. smart shoe for protection developed by malayali researchers

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 20, 2019 6:45 pm

Menu

Published on February 22, 2019 at 2:57 pm

സ്ത്രീകളുടെ സുരക്ഷക്ക് സ്മാര്‍ട് ഷൂ..

smart-shoe-for-protection-developed-by-malayali-researchers

സ്മാര്‍ട്ട് ഷൂ ധരിക്കൂ, സ്മാര്‍ട്ടായി ധൈര്യത്തോടെ എവിടേയും ഏത് സമയത്തും സഞ്ചരിക്കൂ എന്നാണ് സ്ത്രീകളോട് വിദ്യാര്‍ഥികളായ ഗവേഷകര്‍ പറയുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് വിഷ്ണു സുരേഷ്, പൂജ കുബ്‌സദ്, രാജേന്ദ്രബാബു എന്നിവര്‍ നടത്തിയിരിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വലിയ വെല്ലുവിളിയായ സാഹചര്യത്തില്‍ ഇവരുടെ സ്മാര്‍ട്ട് ഷൂ ശ്രദ്ധേയമാവുകയാണ്.

ഷൂവില്‍ മൈക്രോ കണ്‍ട്രോളറും സെന്‍സറുമുണ്ട്. ഇതിനായി മൊബൈല്‍ ആപ്പും ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. ഫോണിലെ ബ്ലൂടൂത്ത് ഓപ്പണ്‍ ചെയ്തിടുക, അപകട സാഹചര്യമുണ്ടാവുമ്പോള്‍ കാലില്‍നിന്ന് ഷൂ ഊരിയാല്‍ മാത്രം മതിയാവും. മൊബൈലില്‍ സേവ് ചെയ്തിരിക്കുന്ന മൂന്നു നമ്പറുകളിലേക്ക് ഉടന്‍ സന്ദേശവും പറക്കും. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പോലീസിന്റെയോ നമ്പറുകള്‍ സേവ് ചെയ്ത് ഉപയോഗപ്പെടുത്താം. ജി.പി.എസ്. സംവിധാനം വഴി വ്യക്തിയുള്ള സ്ഥലം ഉള്‍പ്പെടെയുള്ള സന്ദേശം സേവ് ചെയ്ത നമ്പറില്‍ ലഭിക്കും. അഞ്ചുമിനിറ്റിനകം മൂന്നുതവണ സന്ദേശം ബന്ധപ്പെട്ട നമ്പറുകളില്‍ കിട്ടും.

ഹെഡ്ജ്‌ഹോഗ് ഫാനിന് വൈദ്യുതി പകുതി മതി

അനുദിനം അന്തരീക്ഷതാപനില കൂടിവരുന്ന സാഹചര്യത്തില്‍ ഫാനും എയര്‍ കണ്ടീഷണറുമൊന്നുമില്ലാതെ ജീവിതം ദുസ്സഹമായി മാറുകയാണ്. എന്നാല്‍ ഇവയുടെ ഉയര്‍ന്ന വൈദ്യുതോപയോഗം ഉപഭോക്താക്കള്‍ക്ക് താങ്ങാനാവാത്ത പണച്ചെലവിനും ഇടയാക്കുന്നു. ഇതിനൊരു പരിഹാരമാണ് സൂരജ് പ്രേം, എഡ്വിന്‍ ആന്റൊ, എം. മോഹന്‍ പ്രശാന്ത് എന്നിവര്‍ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്നത്. വൈദ്യുതി ഉേേപഭാഗം പകുതികണ്ട് കുറയ്ക്കുന്ന ഫാനാണ് ഇവരുടെ സംഭാവന. ഇത്തിള്‍ പന്നിയെപ്പോലെ(ഹെഡ്ജ്ഹോഗ്) ഊര്‍ജം കുറച്ച് ഉപയോഗിക്കുന്നതുകൊണ്ടാണ് ഹെഡ്ജ്‌ഹോഗ് എന്ന പേര് നല്‍കിയത്.

സാധാരണഫാന്‍ വിദ്യുല്‍പ്രേരക (ഇന്‍ഡക്ഷന്‍) സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ 70 മുതല്‍ 100 വാട്ട് വൈദ്യുതിയാണ് സാധാരണ ഫാനിനുവേണ്ടി വരിക. ബ്രഷ്ലസ് ഡി.സി. ഇലക്ട്രിക് മോട്ടോര്‍ (ബി.എല്‍.ഡി.സി.) സാങ്കേതികവിദ്യയാണ് ഹെഡ്ജ്ഹോഗ് ഫാനിലുള്ളത്. വൈദ്യതിഉപയോഗം 30 വാട്ടില്‍ താഴെ മാത്രം മതിയാവും. ബി.എല്‍.ഡി.സി. സാങ്കേതികവിദ്യയില്‍ പെര്‍മനന്റ് മാഗ്‌നറ്റ് ബ്രഷ്ലസ് ഡി.സി. മോട്ടോര്‍, എസ്.ടി.എം. 32 മൈക്രൊ കണ്‍ട്രോളര്‍, എച്ച് ബ്രിഡ്ജ് ഡ്രൈവര്‍, ബ്ലൂടൂത്ത് മോഡ്യൂള്‍ എന്നിവയാണ് ഫാന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫാന്‍ നിയന്ത്രിക്കാനുമാവും. കപ്പാസിറ്ററും റഗുലേറ്ററും ആവശ്യമായി വരുന്നില്ല. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ 2100 രൂപയ്ക്ക് ലഭ്യമാക്കാനാവുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

സ്മാര്‍ട്ട് എയര്‍ കണ്ടീഷണര്‍ കണ്‍ട്രോള്‍

വീടുകളില്‍ ഉപയോഗിക്കുന്ന ശീതീകരണികളുടെ വൈദ്യുതി ഉപഭോഗം മണിക്കൂറില്‍ ശരാശരി 318 വാട്ടാണ്. സ്ഥാപനങ്ങളിലാണെങ്കില്‍ ഇതിലും എത്രയോ മടങ്ങാവും. ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ വന്‍തുകതന്നെ കറന്റ് ബില്ലിനായി ചെലവഴിക്കേണ്ടിവരും. പലപ്പോഴും ആവശ്യമില്ലാ സമയത്തും എ.സി. പ്രവര്‍ത്തിപ്പിക്കുന്നത് സ്ഥാപനങ്ങള്‍ക്കുംമറ്റും അനാവശ്യച്ചെലവ് വരുത്തിവെക്കുന്നും. എ.സി. ഉപയോഗം പരമാവധി പരിമിതപ്പെടുത്താനുള്ള സംവിധാനമാണ് സച്ചിന്‍ തോമസും കെ.എല്‍. കിരണും വികസിപ്പിച്ചത്.

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി.) സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഇന്റര്‍നെറ്റിലൂടെ സ്ഥാപനങ്ങള്‍ക്ക് ഒരു വെബ്പേജ് വഴി കെട്ടിടത്തിലേയും മുറികളിലേയും എ.സി. ഉപയോഗം നിയന്ത്രിക്കാനും പരിമിതപ്പെടുത്താനുമാവും. എ.സി. ഉപയോഗിക്കേണ്ട സമയം നിര്‍ണയിച്ച് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.

വാഹനാപകടങ്ങള്‍ക്ക് തടയിടാം

വാഹനപ്പെരുപ്പം കൂടുന്നതിനനുസരിച്ച് റോഡപകടങ്ങളും കുതിച്ചുയരുകയാണ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിങ്ങാണ് അപകടങ്ങളുടെ മുഖ്യകാരണം. ഇതിനൊരു പരിഹാരമാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ടി.ടി. ജിജിലും ഇസ്മയില്‍ മിര്‍സയും കെ.എം. രോഹിത്തും മുന്നോട്ടുവെക്കുന്നത്. നിര്‍മാണവേളയില്‍ത്തന്നെ വാഹനത്തില്‍ സമ്മണ്‍സിങ്ങ് വെഹിക്കിള്‍ മോഡ്യൂള്‍ ഘടിപ്പിക്കാം. ഇതുവഴി അമിതവേഗം, മലിനീകരണത്തോത്, സിറ്റ്ബല്‍റ്റ് ഉപയോഗം തുടങ്ങിയവയെല്ലാം മോട്ടോര്‍വെഹിക്കിള്‍വകുപ്പിന്റെ സര്‍വറുകളില്‍ ലഭ്യമാക്കാം. ഇതുവഴി സുരക്ഷാനിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാനാവും. അപകടനിരക്കുകളില്‍ ഇത് കുറവുണ്ടാക്കും.

Loading...

More News