സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ഓരോ തവണയും 100 ശതമാനം ചാര്‍ജ് ചെയ്യണോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:43 pm

Menu

Published on March 6, 2018 at 11:08 am

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ഓരോ തവണയും 100 ശതമാനം ചാര്‍ജ് ചെയ്യണോ?

smartphone-batteries-all-information

സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, ടാബ്ലെറ്റ് എന്നിവ ഉപയോഗിക്കുന്നവര്‍ക്കുള്ള പ്രധാന പരാതികളിലൊന്ന് ബാറ്ററിയുമായി ബന്ധപ്പെട്ടാണ്. പെട്ടെന്നു ചാര്‍ജ് തീര്‍ന്ന് പോകുന്നു, ചാര്‍ജു ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു, ചാര്‍ജു ചെയ്യുമ്പോള്‍ ബാറ്ററി വളരെയധികം ചൂടാകുന്നു തുടങ്ങി നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.

എന്നാല്‍ ഒരു ഗാഡ്ജറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ബാറ്ററിയെ കുറിച്ച് അത് പണിമുടക്കുന്നതു വരെ ആരും ചിന്തിക്കാറില്ല എന്നുള്ളതാണ് സത്യം.

ഒരു ബാറ്ററിയുടെ ആയുസ് അളക്കുന്നത് ചാര്‍ജിങ് സൈക്കിളിന്റെ എണ്ണത്തിലാണ്. സീറോ ചാര്‍ജില്‍ നിന്നും ഫുള്‍ചാര്‍ജ് ആകാനെടുക്കുന്ന സമയമാണ് ഒരു ചാര്‍ജിങ് സൈക്കിള്‍. പകുതി ചാര്‍ജില്‍ അതായത് 50 ശതമാത്തില്‍ നിന്നും ഫുള്‍ ചാര്‍ജുചെയ്യുമ്പോള്‍ അത് ഹാഫ് സൈക്കിളേ ആകുന്നുള്ളു.

ബാറ്ററിയുടെ ആയുസിലും ഇത്തരത്തില്‍ വ്യത്യാസം ഉണ്ട്. ഉദാഹരണത്തിന് ഐഫോണ്‍ ബാറ്ററിയുടെ ആയുസ് 500 റീസൈക്കിളും, ഐപാഡ്, മാക്ബുക്ക് തുടങ്ങിയവയുടെ ആയുസ് 1000 റീസൈക്കിളുകളുമാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

കാലപ്പഴക്കം കാരണം ബാറ്ററിയുടെ ചാര്‍ജ് സംഭരിയ്ക്കുന്നതിനുള്ള കഴിവ് കുറയുന്നു. എല്ലായിനം ബാറ്ററികളുടെയും കാര്യമിതാണ്. വ്യത്യസ്ത തോതിലായിരിക്കുമെന്നു മാത്രം.

ആദ്യകാലങ്ങളില്‍ ചാര്‍ജു ചെയ്യുന്നതിന്റെ ഒരു നല്ല ശതമാനം വൈദ്യുതിയും സംഭരിയ്ക്കുന്ന ബാറ്ററികള്‍ക്കു കാലപഴക്കം ചെല്ലുന്നതിനനുസരിച്ച് സംഭരണശേഷി കുറയുന്നു. ബാറ്ററി ചാര്‍ജു പെട്ടെന്നു തീരുന്നതും അധികമായി ചൂടാകുന്നതും ഇതു മൂലമാണ്. ഓരോ തവണ ചാര്‍ജു ചെയ്യുമ്പോഴും ബാറ്ററി ഒരു തവണ മരണത്തോടടുക്കുന്നുവെന്നര്‍ഥം. ചാര്‍ജിംഗ് സൈക്കിളുകളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കുവാനുള്ള ഏക പോംവഴി.

ലീഥിയം-ഇയോണ്‍ ബാറ്ററികള്‍ മീഡിയം ചാര്‍ജില്‍ മികച്ച പെര്‍ഫോമന്‍സു നല്‍കും. അതിനാല്‍ ഫുള്‍ചാര്‍ജു ചെയ്യാതെ 40 – 85 ശതമാനത്തിനും ഇടയില്‍ ചാര്‍ജു ചെയ്യുന്നതാണ് നല്ലത്. സ്വിച്ച്ഓഫ് ചെയ്തു ചാര്‍ജ് ചെയ്യുക. ചാര്‍ജു ചെയ്യുമ്പോള്‍ ഉപയോഗം ഒഴിവാക്കുക തുടങ്ങിയവ ഉപകാരപ്രദമാണ്.

ഇവ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കും. അധിക ചൂടും തണുപ്പും ലീഥിയം ബാറ്ററികള്‍ക്കു നന്നല്ല. അതിനാല്‍ ഏതെങ്കിലും കാരണവശാല്‍ ചാര്‍ജു ചെയ്യുമ്പോള്‍ ബാറ്ററി അധികമായി ചൂടാകുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ചാര്‍ജു ചെയ്യുന്നതു നിര്‍ത്തുക.

ലീഥിയം ബാറ്ററികളെ അപേക്ഷിച്ചു നിക്കല്‍ ബാറ്ററികള്‍ ബാറ്ററികള്‍ വേഗത്തില്‍ ചാര്‍ജാകും. നിക്കല്‍ കാഡ്മീയം, നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ് എന്നിവയാണ് പ്രധാന നിക്കല്‍ ബാറ്ററികള്‍. ഇവ ചാര്‍ജു ചെയ്യുന്നതിനനുസരിച്ചു പെട്ടെന്നു ചൂടാകുന്നു. ഇതാണു നിക്കല്‍ ബാറ്ററികളുടെ പ്രധാന പോരായ്മ.

ഫോണ്‍ ചൂടായാല്‍, അല്‍പം തണുക്കുന്നതു വരെ കാത്തിരിക്കുക. ചാര്‍ജു ചെയ്യുന്നത് എപ്പോഴും സാധാരണ അന്തരീക്ഷോത്മാവിലായിരിക്കണം. ബാറ്ററി ചാര്‍ജിങ് ശേഷിയെ ബാധിക്കുന്ന ബാറ്ററി മെമ്മറിയെന്ന പ്രശ്‌നവും നിക്കല്‍ ബാറ്ററികളില്‍ കാണപ്പെടാറുണ്ട്.

ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഓവര്‍ചാര്‍ജിങ് ചെറുക്കാനുള്ള സംവിധാനമുണ്ട്. അതിനാല്‍ രാത്രി മുഴുവന്‍ ചാര്‍ജിലിട്ടാലും അത് ബാറ്ററിയുടെ ആയുസിനെ ബാധിക്കും. ലീഥിയം-ഇയോണ്‍ ബാറ്ററികള്‍ മീഡിയം ചാര്‍ജില്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കുന്നവയാണ്. അതിനാല്‍ തന്നെ ഫുള്‍ചാര്‍ജു ചെയ്യാതെ 40 – 85 ശതമാനത്തിനും ഇടയില്‍ ചാര്‍ജു നിലനിര്‍ത്തുന്നതാണ് നല്ലത്.

Loading...

More News