സോഷ്യല്‍ മീഡിയയ്ക്ക് അഡിക്ടഡ് ആണോ നിങ്ങൾ?? social media addiction check yourself

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2019 6:10 pm

Menu

Published on August 1, 2019 at 11:38 am

സോഷ്യല്‍ മീഡിയയ്ക്ക് അഡിക്ടഡ് ആണോ നിങ്ങൾ??

social-media-addiction-check-yourself

ദിവസം എത്ര മണിക്കൂര്‍ വരെ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവിടുന്നുണ്ടാവും? രണ്ട്, മൂന്ന്, നാല് അതില്‍ കൂടുതലോ? ഒന്ന് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ അഡിക്ഷനുണ്ടോ എന്ന് പരിശോധിക്കാം. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് വളരെ അപൂര്‍വ്വമായി, ചിലപ്പോഴൊക്കെ, പലപ്പോഴും, മിക്കപ്പോഴും എന്നിങ്ങനെ ഒരു ഉത്തരം അധികം തലപുകയാതെ തെരഞ്ഞെടുക്കൂ..

  • സോഷ്യല്‍ മീഡിയയെപ്പറ്റി ആലോചിക്കാനോ അവിടെ എന്തൊക്കെ ചെയ്യണമെന്ന പ്ലാനിങ്ങിനോ ഏറെ സമയം ചെലവിടാറുണ്ടോ?
  • സോഷ്യല്‍ മീഡിയ കൂടുതല്‍ ഉപയോഗിക്കണമെന്ന അടക്കാനാവാത്ത ആഗ്രഹം വരാറുണ്ടോ?
  • ജീവിതപ്രശ്‌നങ്ങള്‍ മറക്കാനായി സോഷ്യല്‍ മീഡിയയില്‍ അഭയം തേടാറുണ്ടോ?
  • സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടോ?
  • സോഷ്യല്‍ മീഡിയ നോക്കുന്നതിന് വല്ല തടസവുമുണ്ടായാല്‍ അസ്വസ്ഥതയോ വിഷമമോ തോന്നാറുണ്ടോ?
  • സോഷ്യല്‍ മീഡിയ ഉപയോഗം പഠനത്തെ/ജോലിയെ ബാധിക്കാറുണ്ടോ?

ഇതില്‍ നാല് ചോദ്യങ്ങള്‍ക്ക് പലപ്പോഴും എന്നോ മിക്കപ്പോഴും എന്നോ ഉത്തരം പറഞ്ഞവര്‍ക്ക് സോഷ്യല്‍ മീഡിയ അഡിക്ഷന്‍ ഉണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്.

അഡിക്ഷനെ എങ്ങനെ മറികടക്കാം?

ഒരാഴ്ച എന്തൊക്കെ കാര്യങ്ങള്‍ക്കായാണ് സോഷ്യല്‍ മീഡിയ നോക്കുന്നത് എന്ന് ശ്രദ്ധിച്ച് ഒരു നോട്ട് ബുക്കില്‍ കുറിച്ചുവെക്കുക. ആ കാര്യങ്ങള്‍ പഠനത്തിലോ ജീവിതത്തിലോ എന്തെങ്കിലും ഗുണം തരുന്നുണ്ടോ എന്ന് വിലയിരുത്തുക. ഏറ്റവും പ്രയോജനപ്രദമായ ഏതാനും കാര്യങ്ങള്‍ക്ക് മാത്രമായി, നിശ്ചിത സമയമോ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ ചെലവിടുന്നുള്ളൂവെന്ന് തീരുമാനിക്കുക.

ഫോണും വിവിധ ആപ്പുകളും ദിവസവും എത്രനേരം ഉപയോഗിക്കുന്നുവെന്ന കൃത്യം കണക്കും ആ സമയം ചുരുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും quality time-my digital diet,forest: stay foused, moment-screen time tracker തുടങ്ങിയ ആപ്പുകള്‍ തരും. ആവശ്യമെങ്കില്‍ വിദഗ്ധ സഹായം തേടുക.

Loading...

More News