പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:43 pm

Menu

Published on March 6, 2018 at 3:39 pm

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

sprouted-green-gram-health-benefits

ജിമ്മിലൊക്കെ പോയിതുടങ്ങുന്നവര്‍ക്ക് അറിയാവുന്നതാണ്, ചെറുപയര്‍ മുളപ്പിച്ച് കഴിക്കാന്‍ പറയുന്നതിനെ പറ്റി. പലരും ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങിയവ തലേന്നു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് പിറ്റേന്ന് കറിവയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതേ പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന പോഷകഗുണത്തെ കുറിച്ച് ആരും ബോധവാന്മാരല്ല.

ഈ പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. മുളപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകള്‍ ഇവയിലുണ്ട്. ഇവ ദഹനക്കേടും വായൂ കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നു.

മാത്രമല്ല ക്യാന്‍സറിന് കാരണമാകുന്ന ഏജന്റുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എന്‍സൈമായ ഗ്ലൂക്കോറാഫനിന്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ 10 മുതല്‍ 100 ഇരട്ടിവരെ ഉണ്ട്.

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കുമ്പോള്‍ അതിലെ വൈറ്റമിന്‍ ഡി ഉള്‍പ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ദ്ധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും.

മുളപ്പിച്ച പയറില്‍ ജീവനുള്ള എന്‍സൈമുകള്‍ ധാരാളമുണ്ട്. മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നു. അസിഡിറ്റിയാണ് മിക്ക രോഗങ്ങള്‍ക്കും കാരണം. ഇതോടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നു. കൂടാതെ ദഹനസമയത്ത് രാസപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാന്‍ ഈ എന്‍സൈമുകള്‍ സഹായിക്കുന്നതിനാല്‍ പോഷകങ്ങളുടെ ആഗിരണം സുഗമമാക്കുന്നു.

ശരീരഭാരം കുറയ്ക്കാനും മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ സഹായകമാണ്. കാലറി കുറവും പോഷകങ്ങള്‍ കൂടുതലും ആയതിനാല്‍ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്.

ജീവകം എ ധാരാളം ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലത്. മുളപ്പിച്ച പയറിലെ നിരോക്‌സീകാരികള്‍ ഫ്രീറാഡിക്കലുകളില്‍ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

Loading...

More News