ധോണിയും ദ്രാവിഡുമാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് ശ്രീശാന്ത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:16 am

Menu

Published on November 7, 2017 at 12:06 pm

ധോണിയും ദ്രാവിഡുമാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് ശ്രീശാന്ത്

sreesanth-says-dhoni-and-dravid-not-supported-him

മഹേന്ദ്രസിംഗ് ധോണിയും രാഹുല്‍ ദ്രാവിഡുമാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. തനിക്ക് ആവശ്യമായ സമയത്ത് ഇവരാരും പിന്തുണ നല്‍കിയില്ല എന്നും തന്റെ വാക്കുകള്‍ കേള്‍ക്കാനുള്ള സന്മനസ് പോലും രണ്ടുപേരും കാണിച്ചില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഒരു ദേശീയ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ ഈ വെളിപ്പെടുത്തലുകള്‍.

‘എന്നെ ഏറെ അറിയുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉണ്ടായിട്ടും എനിക്ക് ഒപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്‍ വിശദമായ സന്ദേശം അയച്ചിരുന്നു, എന്നാല്‍ ഒരു മറുപടി പോലും ലഭിച്ചില്ല. ആറോ അതില്‍ അധികമോ ഇന്ത്യന്‍ താരങ്ങളെ അന്നത്തെ ഐ.പി.എല്‍ കോഴക്കേസില്‍ ഡല്‍ഹി പൊലീസ് കുറ്റക്കാരായി കണ്ടെത്തി. ആ പേരുകള്‍ പുറത്ത് എത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത് സാരമായി ബാധിക്കുമായിരുന്നു. എന്നാല്‍ നിരപരാധിയായ എന്നെയും ചിലരെയും കുടുക്കി കേസ് ശരിക്കും ഒതുക്കി തീര്‍ത്തു’- ശ്രീശാന്ത് പറഞ്ഞു.

താന്‍ എന്തും നേരിടാനായി തയ്യാറാണെന്നും, കളിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഏത് രാജ്യത്തിന് വേണ്ടി കളിക്കാനും താന്‍ തയ്യാറാണെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു. 2013ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള ഐ.പി.എല്‍ മത്സരത്തിനിടയിലാണ് ഒത്തുകളി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2015ല്‍ ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് പിന്നീടും തുടരുകയായിരുന്നു.

Loading...

More News