വെറും 10 ലക്ഷം രൂപക്ക് വേണ്ടി എന്റെ ജീവിതം ഞാൻ ഇല്ലാതാക്കുമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:06 am

Menu

Published on August 19, 2017 at 2:35 pm

വെറും 10 ലക്ഷം രൂപക്ക് വേണ്ടി എന്റെ ജീവിതം ഞാൻ ഇല്ലാതാക്കുമോ?

sreesanth-speaks-about-what-happend

ഒത്തുകളി ആരോപണം തെല്ലൊന്നുമല്ല ശ്രീശാന്തിന്റെ ജീവിതത്തെ ബാധിച്ചത്. ജീവിതത്തെയും കരിയറിനെയും ഒരുപോലെ ബാധിച്ച ആ സംഭവത്തിലെ വാസ്തവങ്ങളെ കുറിച്ച് താരം ഇപ്പോൾ മനസ്സ് തുറന്നിരിക്കുന്നു. ശ്രീശാന്തിന്റെ വാക്കുകളിലേക്ക്..

”അമ്ബയര്‍ കുമാരധര്‍മ്മസേനയോട് ആ ഓവര്‍ എറിയാന്‍ പോകും മുമ്ബ് ടവ്വല്‍ ഉപയോഗിക്കാന്‍ അനുവാദം തേടിയിരുന്നു. അത് തീര്‍ച്ചയായും സ്റ്റമ്ബ് ക്യാമറയില്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടാകണം. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ അലന്‍ ഡൊണാള്‍ഡിനെ പോലെ പന്തെറിയുന്നതിന് വേണ്ടി മാത്രമായിരുന്നു അന്ന് ആ ടൗവ്വല്‍ തിരുകിയത്. ”

അലൻ ഡൊണാൾഡിനെ ആരാധിച്ചു പോന്ന താൻ അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങളെയും അനുകരിക്കാൻ ശ്രമിക്കുമായിരുന്നു. ബാന്‍ഡും ടൗവ്വലും സിന്ദൂരക്കുറിയുമൊക്കെ നേരത്തെയും ഉപയോഗിച്ചിരുന്നു. ഡൊണാള്‍ഡിനെ പോലെ മുഖത്ത് സിനിക്ക് ഓക്സൈഡ് തേക്കാറുണ്ടായിരുന്നു.ജിത്തു ജനാര്‍ദ്ദനന്‍’ എന്നോട് ആം ബാന്‍ഡോ ടൗവ്വലോ സിന്ദൂരക്കുറിയോ അതുപോലെ എന്തെങ്കിലും തിരിച്ചറിയാനായി ഉപയോഗിക്കണമെന്ന് പറഞ്ഞതായിട്ടാണ് ആരോപണം. എന്നാല്‍ ഇതെല്ലാം താന്‍ മുമ്പും ചെയ്തിരുന്നു.

ഈ സമയത്തെല്ലാം അത് ഒത്തുകളിയുടെ ഭാഗമായിരുന്നെന്നോ എന്ന് ശ്രീശാന്ത് ചോദിക്കുന്നു. ഇതെല്ലാം ഉപയോഗിക്കുമ്പോൾ ബൗളിംഗ് മോശമായിരുന്നില്ലെന്നു താൻ വിശ്വസിച്ചിരുന്നു. 10 ലക്ഷം രൂപ എന്ന ഒരു തുച്ഛമായ തുകയ്ക്ക് വേണ്ടി തന്റെ ജീവിതവും കരിയറും മൊത്തം താൻ തുലയ്ക്കുമെന്നു തോന്നുന്നുണ്ടോ എന്ന് താരം ചോദിക്കുന്നു.

ഒരു പത്തു കോടി രൂപയെങ്കിലും തനിക്കെതിരെ ആരോപിക്കാമെന്നു താരം പരിഹാസരൂപേണ ചോദിക്കുകയും ചെയ്തു. കളിയിൽ വാതുവെപ്പുകാർക്ക് സിഗ്നൽ കാണിക്കാനാണ് ശ്രീശാന്ത് അരയിൽ ടവ്വൽ കെട്ടിയത് എന്നായിരുന്നു ആരോപണം. 2013 ലെ ഐപിഎല്‍ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റോയലിന് വേണ്ടി കളിക്കുമ്പോഴാണ് ഇങ്ങനെ ഒരു ആരോപണം താരത്തിനെതിരെ വന്നത്.

അങ്ങനെ 2013 സെപ്റ്റംബറിൽ താരത്തിനെതിരെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയുണ്ടായി ബി സി സി ഐ. തുടർന്നു കോടതി കുറ്റവിമുക്തൻ ആക്കിയിരുന്നെങ്കിലും ബി സി സി ഐ വിലക്ക് നീക്കിയിരുന്നില്ല. പിന്നീട് താരം ഇതിനെതിരെ അപ്പീൽ കൊടുക്കുകയും തുടർന്ന് വിലക്ക് നീക്കുകയും ആണ് ഉണ്ടായത്.

Loading...

More News