ശ്രീദേവിക്ക് സാമ്പത്തിക പ്രതിസന്ധിയോ? അമ്മാവന്റെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:47 pm

Menu

Published on March 9, 2018 at 11:40 am

ശ്രീദേവിക്ക് സാമ്പത്തിക പ്രതിസന്ധിയോ? അമ്മാവന്റെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു

sridevi-uncle-shocking-revelations

അമ്പതുകളിലും യുവനായികമാരെപ്പോലും വെല്ലുവിളിക്കാന്‍ പോന്ന സൗന്ദര്യത്തിന് ഉടമയായിരുന്ന ശ്രീദേവിയുടെ വിയോഗം ഇപ്പോഴും പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. കാരണം അത്രയ്ക്ക് അപ്രതീക്ഷിതമായിരുന്നു സിനിമാ ലോകം ഏറെ സ്‌നേഹിച്ച നായികയുടെ വിയോഗം.

ശ്രീദേവിയുടെ മരണത്തിനു പിന്നാലെ നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു. ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തതും മറ്റും സംശയമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ് അറിയിക്കുകയായിരുന്നു.

ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിട്ടുനല്‍കിയത്.

എന്നാല്‍ ഇപ്പോഴിതാ ശ്രീദേവിയെക്കുറിച്ച് അമ്മാവന്‍ വേണുഗോപാല്‍ റെഡ്ഡി നടത്തിയ ചില വെളിപ്പെടുത്തുകള്‍ ചര്‍ച്ചയാകുകയാണ്.

ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തില്‍ അവരുടെ അമ്മയ്ക്ക് തീരെ താല്‍പ്പര്യമില്ലായിരുന്നെന്ന് വേണുഗോപാല്‍ പറയുന്നു. വിവാഹിതനായിരുന്ന ബോണി ഭാവിമരുമകനാകുന്നതിനോട് ശ്രീദേവിയുടെ അമ്മ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും വീട്ടില്‍ വരുന്ന അവസരങ്ങളില്‍ അവര്‍ ബോണിയെ മര്യാദപൂര്‍വം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ബോണിയും ശ്രീദേവിയും വിവാഹിതരാകുമെന്ന തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ തയാറായിരുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

മാത്രമല്ല ശ്രീദേവി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബോണി കപൂറിനെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരുടെയും സാമ്പത്തികാവസ്ഥ അത്ര തൃപ്തികരമായിരുന്നില്ലെന്നും ചില ചിത്രങ്ങള്‍ ചെയ്തു വേണ്ടത്ര വിജയം കണ്ടെത്താതിരുന്നതോടെ അവര്‍ ഏറെ തകര്‍ന്നിരുന്നുവെന്നും വേണുഗോപാല്‍ വെളിപ്പെടുത്തി.

ശ്രീദേവിയുടെ സ്വത്തുക്കള്‍ പലതും വിറ്റായിരുന്നു ആ നഷ്ടങ്ങള്‍ നികത്തിയത്. ഇക്കാര്യം ശ്രീദേവിയെ എന്നും അലട്ടിയിരുന്നു. അകമേ വിഷമങ്ങളെല്ലാം ഒതുക്കിവച്ച് പുറമെ പുഞ്ചിരിയുമായി നടക്കുകയായിരുന്നു അവര്‍. ശ്രീദേവി സിനിമയിലേക്കു തിരിച്ചു വരാനുണ്ടായ കാരണം ഈ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വേണുഗോപാല്‍ പറയുന്നത്.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെ വേണുഗോപാല്‍ വെളിപ്പെടുത്തിയത്.

Loading...

More News