നിങ്ങളുടെ നക്ഷത്രഫലം (ഡിസംബർ 17 മുതൽ 23 വരെ)

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:22 am

Menu

Published on December 18, 2017 at 1:32 pm

നിങ്ങളുടെ നക്ഷത്രഫലം (ഡിസംബർ 17 മുതൽ 23 വരെ)

star-prediction-december

അശ്വതി
വിദേശത്തുള്ളവരിൽ നിന്നു ഗുണകരമായ വാർത്തകൾ കേൾക്കാനിടവരും. പുതിയ കർമപദ്ധതികൾക്കു ശ്രമം നടത്തിയാൽ ഫലം കാണും. ഭൂമി വാങ്ങാനോ വിൽക്കാനോ സാധിക്കും. നിയമസംബന്ധമായ തടസ്സങ്ങളെല്ലാം ഒഴിവാകും. രാഷ്ട്രീയ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിവരും. ബിസിനസുകാർ കരുതലോടെ പ്രവർത്തിക്കണം. വ്യാഴാഴ്ച ശുഭദിനമായിരിക്കും.

ഭരണി
വാഹനരംഗത്തു പ്രവർത്തിക്കുന്നവർക്ക് നല്ല കാലമാണ്. സർക്കാർ സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. വിവാഹകാര്യങ്ങൾ തീരുമാനമാവും.സൽകർമങ്ങളിൽ പങ്കാളിയാവാൻ അവസരമുണ്ടാകും. നടത്താൻ നിശ്ചയിച്ചിരുന്ന ചില ആഘോഷങ്ങൾ നീട്ടിവെയ്‌ക്കേണ്ടിവരും. കൂടുതൽ യാത്രകൾ ചെയ്യേണ്ടി വരും. ഞായറാഴ്ച ശുഭദിനമാണ്.

കാർത്തിക
പരിശ്രമ ശീലവും ശുഭാപ്തി വിശ്വാസവും വർധിക്കും. തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധചെലുത്തും.ദൂരവ്യാപകമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ ആസൂത്രണം ചെയ്യും. നിലവിലുള്ള പ്രയാസങ്ങളെ നിഷ്പ്രയാസം തരണം ചെയ്യാൻ സാധിക്കും. പൊതുപ്രവർത്തകർക്കു പ്രശസ്തിയുണ്ടാകും. ബുധനാഴ്ച ശുഭദിനമാണ്.

രോഹിണി
വ്യക്തിപരമായ നേട്ടങ്ങൾക്കു കാലം വളരെ അനുകൂലമാണ്. കഴിവുകൾ പ്രകടമാക്കാൻ അവസരം ലഭിക്കും. ആഘോഷ വേളകൾ വർധിക്കും. ആരോഗ്യകാര്യത്തിൽ അല്പം പ്രയാസം ഉണ്ടാകാൻ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. സന്താനങ്ങളുടെ കാര്യത്തിൽ ആശങ്കകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ബുധനാഴ്ച ശുഭദിനമാണ്.

മകയിരം

കലാകാരന്മാർക്ക് അവസരം ലഭിക്കും. നല്ല വ്യക്തിത്വം വച്ചുപുലർത്താനാവും. യാത്രകൾ വർധിക്കാനിടയുണ്ട്. വേണ്ടപ്പെട്ടവരിൽ ചില തെറ്റിധാരണകൾക്കു സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലെ ക്രമക്കേടുകൾ പരിഹരിക്കാൻ സാധിക്കും. പുതിയ സാമ്പത്തിക മാർഗ്ഗങ്ങൾ തെളിഞ്ഞുവരും. തിങ്കളാഴ്ച ശുഭദിനമാണ്.

തിരുവാതിര
വിദേശത്തുനിന്ന് ധനാഗമത്തിനു യോഗമുണ്ട്. ജീവിത പങ്കാളിക്ക് ഉപരിപഠന സാധ്യത കാണുന്നുണ്ട്. തെറ്റിധാരണകൾ വർധിക്കും. മാതാപിതാക്കളിൽ നിന്നു സഹായസഹകരണം വർധിക്കും. സൽകർമങ്ങളിലേർപ്പെടും. മനസ്സിൽ ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ഞായറാഴ്ച നല്ല ദിവസമാണ്.

പുണർതം
വിദ്യാഭ്യാസപരമായി നല്ല അവസരങ്ങൾ ലഭിക്കും. പല കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തിപ്രവർത്തിക്കേണ്ടതായിവരും. ധനപരമായ ഇടപാടുകൾ അനുകൂലമാവും. വസ്ത്രങ്ങളും ആഭരണങ്ങളും വന്നുചേരും.മുൻകോപം, അക്ഷമ എന്നിവ കൂടുതലാവും. ജീവിതപങ്കാളിയുമായി ദൂരയാത്രയ്ക്ക് യോഗമുണ്ട്. ബുധനാഴ്ച നല്ല ദിവസമാണ്.

പൂയ്യം
പൊതുവേ ഉത്സാഹശീലം നിലനിൽക്കുന്ന കാലഘട്ടമാവും. ദേവാലയ ദർശനങ്ങൾ നടത്തും. വാക്കുകൾ പാലിക്കാൻ പ്രയാസപ്പെടും. വീട്ടിൽ സന്തോഷകരമായ ചില സന്ദർഭങ്ങൾ ഉണ്ടാകും. ആരോഗ്യപരമായി ചെറിയ പ്രയാസങ്ങളുണ്ടാവും. വലിയ സാമ്പത്തിക പദ്ധതികളിൽനിന്നു കഴിയുന്നതും പിന്മാറുക. വ്യാവസായികമായി അഭിവൃദ്ധി ഉണ്ടാവും. വെള്ളിയാഴ്ച ശുഭദിനമാണ്.

ആയില്യം
പൊതുകാര്യങ്ങളിൽ ഏർപ്പെടും. കല, കൃഷി എന്നീ രംഗത്തു പ്രവർത്തിക്കുന്നവർക്കു കാലം ഗുണം ചെയ്യും. അപവാദങ്ങൾ കേൾക്കാനിടവരും. സൗഹൃദങ്ങളിൽ നിന്നു ഗുണം വർധിക്കും. അനാവശ്യകാര്യങ്ങളിലേർപ്പെട്ടു മനസ്സ് അസ്വസ്ഥമാകാതെ നോക്കണം. കാര്യതടസ്സങ്ങൾ കൂടുതലായി അനുഭവപ്പെടും. പുതിയ പ്രവർത്തനങ്ങൾക്കുള്ള ശ്രമങ്ങൾ വിജയത്തിലെത്തും. ബുധനാഴ്ച നല്ല ദിവസമാണ്.

മകം
വീട്ടിൽ ആഘോഷങ്ങൾ വർധിക്കും. ദൈവിക കാര്യങ്ങളിൽ‌ കൂടുതൽ ഇടപെടുന്നത് നന്നാവും. രിശ്രമങ്ങൾക്കു ശരിയായ ഫലം ലഭിക്കുന്ന കാലമാണ്. വിദേശസംബന്ധമായ കാര്യങ്ങളിലേർപ്പെടും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കല അഭ്യസിക്കാൻ അവസരം ലഭിക്കും. സഹോദരജനങ്ങളുടെ ആനുകൂല്യം ലഭിക്കും. ഞായറാഴ്ച ശുഭദിനമാണ്.

പൂരം
വീട്ടുകാരുടെ ആവശ്യങ്ങൾ യഥായോഗ്യം നിറവേറ്റാൻ സാധിക്കും. വാഗ്ദാനങ്ങൾ നിറവേറ്റാനും വിജയകരമായി പലതും ചെയ്യാനും സാധിക്കും. പുതിയ ചില കാര്യങ്ങൾ പഠിക്കാനോ മനസ്സിലാക്കാനോകഴിയും. മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കും.ബുധനാഴ്ച നല്ല ദിവസമാണ്.

ഉത്രം
പുതിയ കർമരംഗത്തിന് ശ്രമിക്കുന്നവർക്കു നല്ല അവസരങ്ങൾ ലഭിക്കും. വിവാഹാന്വേഷകർക്കു നല്ല ആലോചനകൾ വന്നുചേരും.ദൈവാനുകൂല്യം വളർത്തിയെടുക്കാൻ വേണ്ടതായ കാര്യങ്ങൾ ചെയ്യണം. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധിക്കും. ധനാഗമമാർഗ്ഗം അനുകൂലമാവും.ഉചിതമായ തീരുമാനങ്ങളെടുത്തു പ്രവർത്തിക്കും. വ്യാഴാഴ്ച ശുഭദിനമാണ്.

അത്തം
കർമരംഗത്തു വേണ്ടവിധം ശ്രദ്ധിക്കാനാവില്ല. വേണ്ടപ്പെട്ട ചിലരുമായി അഭിപ്രായ വ്യത്യാസങ്ങൾക്കു സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് പ്രയത്നശീലം വർധിക്കും. സാമ്പത്തിക ഇടപാടുകൾ കൂടുതലാവും. സാമൂഹ്യപ്രവർത്തകർ ശ്രദ്ധിക്കപ്പെടും. സാമ്പത്തികഭദ്രത കൈവരും. വിദ്യാഗുണം ഉണ്ടാവും.വ്യാഴാഴ്ച നല്ല ദിവസമാണ്.

ചിത്തിര
അപകടങ്ങളിൽ നിന്ന് അദ്ഭുതകരമായി രക്ഷനേടും. വിശിഷ്ട വ്യക്തികളുമായി ബന്ധം പുതുക്കാനവസരം ഉണ്ടാവും. പെട്ടെന്നു ചില ദൂരയാത്രകൾ വേണ്ടിവരും. വ്യാപാരരംഗം പുഷ്ടിപ്പെടും.വീടുവിട്ടു നിൽക്കാനുള്ള സാഹചര്യം ഉണ്ട്. വേണ്ടപ്പെട്ടവർക്കു ഗുണകരമായ ചിലകാര്യങ്ങൾ ചെയ്യും. ചെയ്തുപോയ തെറ്റുകൾ തിരുത്താൻ ശ്രമിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ വർധിക്കും. തിങ്കൾ നല്ല ദിവസമായിരിക്കും.

ചോതി
വാക്കുകൾ കൊണ്ടു മറ്റുള്ളവരെ ആകർഷിക്കാനാവും. ദുശ്ശീലങ്ങൾ കുറയ്ക്കാൻ ശ്രമിക്കും. ഒന്നിൽ കൂടുതൽ ധനാഗമ മാർഗ്ഗങ്ങൾ ഉണ്ടാവും. വിദ്യാപുരോഗതി കൈവരിക്കും. ദൈവാനുകൂല്യം അനുഭവപ്പെടുന്ന കാലമാണ്. സന്താനങ്ങളെക്കൊണ്ടു ഗുണം കൈവരും. വിദേശത്തുള്ളവർക്കു നാട്ടിലേ നാട്ടിലേക്കു വരാൻ അവസരം ഉണ്ടാവും. വാക്കുകൾ കൊണ്ടു മറ്റുള്ളവരെ ആകർഷിക്കാൻ സാധിക്കും.തിങ്കൾ ശുഭദിനമാണ്.

വിശാഖം
ജീവിതപങ്കാളിയിൽ നിന്നു ഗുണമുണ്ടാവും. വീട്ടുകാര്യത്തിൽ സ്വസ്ഥത ഉണ്ടാവും. പല വഴിയിലൂടെ ധനലാഭത്തിനു യോഗമുണ്ട്. കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. വാഗ്ദാനങ്ങൾ നിഷ്പ്രയാസം നിറവേറ്റാൻ കഴിയും. ഭൂമിയിൽ നിന്നു ലാഭം ഉണ്ടാകും.ജീവിതപങ്കാളിയിൽ നിന്നു ഗുണമുണ്ടാവും. ബുധനാഴ്ച നല്ല ദിവസമാണ്.

അനിഴം
സഹോദരങ്ങളിൽനിന്നു ഗുണമുണ്ടാവും. സുഹൃത്തുക്കളെ സഹായിക്കേണ്ടിവരും. ചില പ്രത്യേക ലക്ഷ്യം മുന്നിൽകണ്ടു പണം മാറ്റിവയ്ക്കും. ദീർഘകാല നേട്ടങ്ങൾ കൈവരിക്കാനുള്ള തുടക്കം കുറിക്കും. അന്യരിൽനിന്നു സഹായ സഹകരണങ്ങൾ വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ചെറിയ പ്രയാസങ്ങൾ അനുഭവപ്പെടും. സ്വന്തമായി തൊഴിലിനു ശ്രമിക്കുന്നവർക്ക് അതിനുള്ള അവസരം ലഭിക്കും. അധ്യാപന രംഗത്തുള്ളവർക്കു നല്ല കാലമാണ്.ബുധനാഴ്ച ശുഭദിനം.

തൃക്കേട്ട
വിദേശത്തുനിന്ന് ധനാഗമത്തിനു യോഗമുണ്ട്. യാത്രകൾക്കു മുതിരും. അകൽച്ചയിലുള്ളവർ അടുപ്പം പുലർത്തും. കൂട്ടുകെട്ടുകൾ കൂടുതലാവും. ഒരുപാടു ജോലികൾ ചെയ്തു തീർക്കേണ്ടിവരും. വ്യാപാരികൾക്കു പുരോഗതി ഉണ്ടാവും. പണയ വസ്തുക്കൾ തിരിച്ചെടുക്കാൻ ശ്രമിച്ചാൽ വിജയിക്കും. സർക്കാർ സഹായങ്ങൾ പ്രതീക്ഷിക്കാം.ഞായർ നല്ല ദിവസമാണ്.

മൂലം
ഭാഗ്യപരീക്ഷണങ്ങൾ ഏറക്കുറെ വിജയകരമാവും. മാതാപിതാക്കളിൽ നിന്നു പൂർണ്ണ സഹകരണം ലഭിക്കും. തീരുമാനങ്ങൾ ഉചിതമാവും. ആരോഗ്യപരമായി ജാഗ്രത പുലർത്തണം. പ്രസാദാത്മകത്വം ഉണ്ടാവും. സാമ്പത്തിക സ്രോതസ്സ് വർധിക്കും. പ്രത്യുപകാരങ്ങൾ തിരിച്ചു ലഭിക്കും. ചില ആഘോഷങ്ങളിൽനിന്നു വിട്ടു നിൽക്കേണ്ടിവരും. വ്യാഴാഴ്ച ശുഭദിനം.

പൂരാടം
വിദേശത്തുള്ളവർക്ക് അല്പം അരിഷ്ടുള്ള കാലമാണ്. പെട്ടെന്നു ചില ദൂരയാത്രകൾ ചെയ്യേണ്ടിവരും. യോഗ, ധ്യാനം മുതലായ കാര്യങ്ങളിൽ താൽപര്യം വർധിക്കും. പലതരം വരുമാനമാർഗ്ഗങ്ങൾ ഉണ്ടാവും. പൊതുപരിപാടികളിൽ പങ്കാളിയാവും. ധർമബോധത്തോടെ പ്രവർത്തിക്കും. അന്യരുമായുള്ള ഇടപാടുകളിൽ ശ്രദ്ധവേണം. ബുധനാഴ്ച നല്ല ദിവസം.

ഉത്രാടം
ഇഷ്ട ജനങ്ങളുമായി ഒത്തുചേരാനാവും. മക്കളെക്കുറിച്ച് അഭിമാനമുണ്ടാവും. സ്വന്തം നിലയിലുള്ള പ്രവർത്തന മേഖലകൾ സജീവമാവും. ആരോഗ്യപരമായി വളരെ കരുതൽ വേണം. സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുക. സാമ്പത്തികമായി ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം പറ്റാനിടയുണ്ട്. തിങ്കളാഴ്ച ശുഭദിനം

തിരുവോണം
പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാവും. മാതാപിതാക്കൾക്ക് അല്പം അരിഷ്ടുള്ള കാലമാണ്. ഉന്നതർക്ക് അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. എപ്പോഴും ഭാഗ്യം തുണയ്ക്കും. പാഴ്ചെലവുകൾ ശ്രദ്ധിക്കണം. വിവാഹ ജീവിതത്തിൽ വിട്ടുവീഴ്ച ആവശ്യമാവും. സന്താനങ്ങളുടെ പഠനരംഗം മെച്ചപ്പെടും.ബുധനാഴ്ച ശുഭദിനം.

അവിട്ടം
വിനോദയാത്രകൾക്കു യോഗമുണ്ട്. കാണാതെപോയ ചില വസ്തുക്കൾ തിരികെ ലഭിക്കാനിടയുണ്ട്. സാഹിത്യരംഗത്തുള്ളവർക്കു പ്രശസ്തി വർധിക്കും. അന്യരുടെ കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കണം. സന്താനശ്രേയസ്സ് കൈവരും. ദൈവിക കാര്യങ്ങളിൽ താൽപര്യം വർധിക്കും. തിങ്കൾ നല്ല ദിവസമാണ്.

ചതയം
മാതാപിതാക്കൾക്കു സന്തോഷപ്രദമായ ചില കാര്യങ്ങൾ ചെയ്യും. ആഗ്രഹങ്ങൾ സഫലമാവാനുള്ള വഴികൾ തുറന്നുകിട്ടും.പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ മികച്ച വിജയം നേടും. സാമൂഹ്യപ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. ആരോഗ്യപരമായ ഉത്കണ്ഠകൾ നീങ്ങും. ദേവാലയ ദർശനങ്ങൾക്കു യോഗമുണ്ട്. വെള്ളിയാഴ്ച ശുഭദിനം.

പൂരൂരുട്ടാതി
വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാൻ പാകത്തിൽ തൊഴിൽ ക്രമീകരിക്കും. പൊതുവേ പല കാര്യങ്ങളിലും അസാമാന്യമായ ധൈര്യം കാണിക്കും വ്യാവസായികമായ അഭിവൃദ്ധി ഉണ്ടാവും. അവസരങ്ങൾ വർധിക്കുന്ന കാലമാണ്. രോഗാവസ്ഥയിൽ നിന്നു മുക്തിയുണ്ടാവും. സ്വന്തംകാര്യത്തിനു കൂടുതൽ ഊന്നൽ കൊടുത്തു പ്രവർ‍ത്തിക്കും. ബുധൻ ശുഭദിനമാണ്.

ഉത്രട്ടാതി
മാതാപിതാക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാവും. സന്താനങ്ങൾക്കു ഗുണകരമായ ചില കാര്യങ്ങൾ ചെയ്യും. തൊഴിൽമാറ്റത്തിനു ശ്രമിക്കുന്നവർക്കു ശ്രമം ഫലവത്താവും. സ്ഥാനമാനങ്ങൾ ലഭിക്കും. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾ യഥാവിധി നടപ്പിലാക്കാൻ സാധിക്കും. പൊതുപ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെടും. ബുധനാഴ്ച ശുഭദിനമാണ്.

രേവതി
സർക്കാർ ജോലിക്കാർക്കു നല്ല അനുഭവങ്ങൾ ഉണ്ടാവും. വിനോദയാത്രകൾക്കു യോഗമുണ്ട്. ആത്മീയചിന്ത വളർത്തിയെടുക്കാൻ ശ്രമിക്കണം. സൗഹൃദങ്ങൾ വളരെയധികം ഗുണം ചെയ്യും. മരാമത്തുപണികൾ അനുകൂലമായി പുരോഗമിക്കും. സൗഹൃദങ്ങൾ വളരെയധികം ഗുണം ചെയ്യും. വെള്ളിയാഴ്ച ശുഭദിനമാണ്.

Loading...

More News