sterlite protest police fire

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 10:43 am

Menu

Published on May 23, 2018 at 12:50 pm

തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന് കോടതിയുടെ സ്റ്റേ, അതിനിടെ പോലീസ് വെടിവയ്പ്പ്ന്റെ ദൃശ്യങ്ങൾ പുറത്ത്

sterlite-protest-police-fire

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ വിപുലീകരണം തടഞ്ഞു കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സ്‌റ്റെര്‍ലൈറ്റ് കമ്പനിയുടെ രണ്ടാം ഘട്ട വിപുലീകരണം തടയണമെന്ന് ആവശ്യപ്പെട്ട് സമീപവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ ഹൈക്കോടതിയുടെ വിധി വന്നത്. ഇടക്കാല സ്‌റ്റേയാണ് കോടതി അനുവദിച്ചത്.

അതിനിടെ ഇന്നലെ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമാണെന്ന ആരോപണം ഉയരുന്നു. പൊലീസ് വാനിന് മുകളിൽ നിന്ന് സമരക്കാർക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിഷേധം നിയന്ത്രണാതീതമായപ്പോൾ ആണ് വെടിവച്ചത് എന്നായിരുന്നു തമിഴ്നാട് ഡിജിപിയുടെ വിശദീകരണം.

ഇന്നലെ ഉണ്ടായ പോലീസ് വെടിവെപ്പിൽ ഒരു പെൺകുട്ടി അടക്കം 12 പേർ മരിച്ച സംഭവത്തിൽ സർക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, രജനി കാന്ത്, കമൽ ഹാസ്സൻ തുടങ്ങിയ പ്രമുഖർ സമര സമിതിക്ക് ഐക്യദാർട്യവുമായി രംഗത്തെത്തി.

Loading...

More News