ലാപ്ടോപ്പിൻറെ ചൂട് കുറയ്ക്കാൻ ഇതാ ഒരു എളുപ്പമാർഗ്ഗം....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:43 pm

Menu

Published on April 27, 2018 at 3:24 pm

ലാപ്ടോപ്പിൻറെ ചൂട് കുറയ്ക്കാൻ ഇതാ ഒരു എളുപ്പമാർഗ്ഗം….!

stop-your-computer-from-overheating-by-stacking-copper-coins-on-it-2

മറ്റ് ഉപകരണങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് ചൂടാകുന്ന ഒരു ഉപകരണമാണ് ലാപ്ടോപ്പ്. ലാപ്ടോപ്പും കംമ്പ്യൂട്ടറും ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഉപയോഗിച്ച് അല്‍പസമയത്തിനകം ചൂടാകുന്നത്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു എളുപ്പ വഴിയെ കുറിച്ചാണിവിടെ പറയുന്നത്.ലാപ്‌ടോപ്പ് അധിക ചൂടാകുമ്പോള്‍ അതിനെ തടയാന്‍ ചെമ്പ് നാണയങ്ങള്‍ അതിനു മുകളില്‍ വയ്ക്കുക. ഇതില്‍ കോപ്പറിൻറെ തെര്‍മ്മല്‍ കണ്ടക്ടിവിറ്റി അലൂമിനിയത്തേക്കാളും പ്ലാസ്റ്റിക്കിനേക്കാളും കൂടുതലാണ്. അതിനാൽ ചൂടിനെ കുറയ്ക്കാൻ ഇത് സഹായിക്കും. ഇതാണ് ആ എളുപ്പവഴി.ലാപ്‌ടോപ്പില്‍ മാത്രമല്ല, കമ്പ്യൂട്ടറിലും ഇതു പോലെ പ്രയോഗിച്ച് നോക്കാവുന്നതാണ്.അകിനോരി സുസുകി എന്ന ജപ്പാന്‍കാരനാണ് ചെമ്പ് നാണയങ്ങളിലൂടെ ചൂട് മാറ്റാമെന്ന വിചിത്രവാദവുമായി എത്തിയത്. തന്റെ ലാപ്‌ടോപിന് മുകളില്‍ ചെമ്പ് നാണയങ്ങള്‍ നിരത്തിവെച്ചയായിരുന്നു ഇദ്ദേഹം ലാപ്ടോപ്പ് ചൂടാകുന്നത് തടഞ്ഞത്. ഇതിനായി 10 യെന്‍ നാണയങ്ങളാണ് ആദ്യം ഇദ്ദേഹം ഉപയോഗിച്ചത്. പിന്നീട് സംഭവം വിജയിച്ചെന്ന് കണ്ടതോടെ നാണയങ്ങളുടെ എണ്ണം കൂട്ടുകയായിരുന്നു. ചെമ്പ് നാണയങ്ങള്‍ നിരത്തിവെച്ച് ലാപ്‌ടോപിന്റെ ചൂട് മാറ്റുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററിലൂടെ പുറത്ത് വിടുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം വൈറലാവുകയും ചെയ്തു. അതേസമയം,ഇതിന്റെ ശാസ്ത്രീയമായ വശത്തെക്കുറിച്ച് വ്യക്തമായ പഠനങ്ങളൊന്നും തന്നെ ഇതുവരെ നടന്നിട്ടില്ല. ഇത്തരത്തില്‍ ചെമ്പ് നാണയങ്ങള്‍ നിരത്തിവെക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ എന്നതിനെ കുറിച്ചും ഇതുവരെ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

Loading...

More News