കോഴിക്കോട് നഗരത്തിൽ യുവാവിന് നേരെ പ്രകൃതി വിരുദ്ധ പീഡന ശ്രമം.

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:01 am

Menu

Published on December 2, 2017 at 4:47 pm

കോഴിക്കോട് നഗരത്തിൽ യുവാവിന് നേരെ പ്രകൃതി വിരുദ്ധ പീഡന ശ്രമം.

student-attacked-in-kozhikode

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ യുവാവിന് നേരെ പ്രകൃതി വിരുദ്ധ പീഡന ശ്രമം. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെത്തിയ ആല്‍ബിന്‍ കിഷോരി എന്ന യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ച് ചെന്നപ്പോള്‍ കാണിച്ചു തരാമെന്നു പറഞ്ഞു പീഡിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഭവം. ഇതേ തുടര്‍ന്ന് യുവാവ് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ പോലീസുകാര്‍ സംഭവത്തെ വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ല എന്നും യുവാവ് പറയുന്നു. ഗവേഷണ വിദ്യാര്‍ത്ഥിയായ ആല്‍ബിന്റെ കൂടെ സുഹൃത്തായ ഒരു ട്രാന്‍സ്ജെന്ഡറും ഉണ്ടായിരുന്നു. ഇത്തരം ആളുകളുടെയൊക്കെ കൂടെ നടന്നാല്‍ ഇത് തന്നെയാകും സ്ഥിതി എന്നും പറഞ്ഞു പോലീസ് പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല എന്നും യുവാവ് പറയുന്നു.

ആല്‍ബിന്‍ റെയിവേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ അപരിചിതനോട് വഴിചോദിക്കുകയായിരുന്നു. താന്‍ ആ വഴിയാണ് എന്ന് പറഞ്ഞ് ആല്‍ബിനെ ബൈക്കില്‍ കയറ്റുകയായിരുന്നു അയാള്‍.പക്ഷെ റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞിട്ടും വണ്ടി നിര്‍ത്താതെ മുമ്പോട്ട്പോയപ്പോള്‍ ആല്‍ബിന്‍ ബഹളം വെക്കുകയായിരുന്നു. ഈ സമയം അപരിചിതന്‍ ആല്‍ബിന്റെ തലക്കടിച്ചു. തുടര്‍ന്ന്ഭയപ്പെടുത്തി ഒരു ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിയ ആല്‍ബിന് പക്ഷെ പോലീസിന്റെ ഭാഗത്തു നിന്നും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്.12 മണിയോളം ഇവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി.തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പോയി വൈദ്യ പരിശോധനയ്ക്ക് വിധേയനാകാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു.

Loading...

More News